Film News

കലിപ്പില്‍ ഗൗരവം വിടാതെ രജനികാന്ത്, ബീസ്റ്റ്'ന് ശേഷം നെല്‍സനൊപ്പം 'ജയിലര്‍'

രജനീകാന്ത് നായകനാകുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം 'ജയിലര്‍' ഫസ്റ്റ് ലുക്ക് പുറത്ത്. കൈകള്‍ പിന്നിലേക്ക് പിണച്ചുകെട്ടി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ രജനിയുടെ കഥാപാത്രം കലിപ്പ് ലുക്കില്‍ നടന്നുവരുന്നതാണ് പോസ്റ്ററിലെ ലുക്ക്. അനിരുദ്ധ് രവിചന്ദ്രനാണ് മ്യൂസിക്.

രജനീകാന്തിനൊപ്പം രമ്യ കൃഷ്ണനും പ്രധാന റോളിലുണ്ട് ജയിലര്‍ ചിത്രീകരണം ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ അവസാനം സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റ് ആരാധകരിലടക്കം നിരാശ സൃഷ്ടിച്ചിരുന്നു. രജനീകാന്ത് ചിത്രം നെല്‍സണിനും സംവിധായകനെന്ന നിലയില്‍ നിര്‍ണായകമാണ്.

രജനീകാന്ത് ജയിലറുടെ റോളിലെത്തുന്ന ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ഡോക്ടര്‍, കോലമാവ് കോകില, ബീസ്റ്റ് എന്നീ മുന്‍സിനിമകളിലേത് പോലെ കോമഡിക്ക് പ്രാധാന്യം നല്‍കാത്ത ചിത്രവുമായിരിക്കും ജയിലര്‍ എന്നറിയുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ക്യാമറ. കലാനിധി മാരനാണ് നിര്‍മ്മാണം.

ചെന്നൈയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം. ശിവ സംവിധാനം ചെയ്ത അണ്ണാത്തൈ ആയിരുന്നു രജനിയുടെ ഒടുവില്‍ പ്രേക്ഷകരിലെത്തിയ സിനിമ. അണ്ണാത്തെ സൃഷ്ടിച്ച നിരാശയില്‍ നിന്ന് മികച്ച ചിത്രവുമായി ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തുക എന്നത് രജനികാന്തും ലക്ഷ്യമിടുന്നുണ്ട്. അതിനാല്‍ നെല്‍സണിനൊപ്പം രജനിക്കും നിര്‍ണായകമാണ് ജയിലര്‍.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT