Film News

ജയിലറിൽ നിന്ന് ഒഴിവാക്കിയത് ഇതെല്ലാം ; സെൻസർ വിവരങ്ങൾ പുറത്ത്

രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2 മണിക്കൂർ 48 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. രക്തച്ചൊരിച്ചിലുള്ള രം​ഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് സെൻസർ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തും.

ഒഴിവാക്കിയ രം​ഗങ്ങൾ (സ്പോയിലർ അലർട്ട് ) :

1 . ഗുണ്ടയെ ചുറ്റിക ഉപയോഗിച്ച് കൊല്ലുന്ന രംഗത്തിലെ രക്തച്ചൊരിച്ചിൽ കുറച്ചു (ദൈർഘ്യത്തിന് മാറ്റമില്ല)

2 . 'നാൻ എൻജോയ് പണ്ണിക്കറേൻ' എന്ന വാക്കുകൾ മ്യൂട്ട് ചെയ്തു

3 . തലയില്ലാത്ത ശരീരത്തിൽ നിന്നും വരുന്ന ചോരയുടെ അളവ് കുറച്ചു

4 . വാഹനം ഓടിക്കുമ്പോൾ സെൽഫോൺ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് ഉൾപ്പെടുത്തി

5 . മുറിച്ചു മാറ്റിയ ചെവിയിൽ നിന്നും വീഴുന്ന ചോരയുടെ വിഷ്വൽസ് മാറ്റം വരുത്തി

6 . 'പൊലയാടി മോനെ' എന്ന വാക്ക് മ്യുട്ട് ചെയ്തു

7 . ഗുണ്ടയെ കൊല്ലുന്ന രംഗത്തിലെ രക്തം തെറിക്കുന്നത് കുറച്ചു

8 . 'സൊട്ട മണ്ട' എന്ന വാക്കിനെ മാറ്റി

9 . കൊലപാതക രംഗം 40 ശതമാനം ചുരുക്കി

10 . ഷൂട്ട് ചെയ്യുമ്പോഴും കഴുത്തിൽ കത്തി കയറ്റുമ്പോഴുമുള്ള രക്തത്തിന്റെ അളവ് കുറച്ചു, രക്തം താഴേക്ക് വീഴുന്നതും കുറച്ചു

11 . ക്ലോസ് അപ്പ് പുകവലി രംഗം കുറച്ചു

ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ്യുടെ അടുത്ത ചിത്രം ലിയോയും തിയറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT