Film News

'തമിഴിലെ റെക്കോർഡ് കളക്ഷനുമായി ജയിലർ' ; ഏഴ് ദിവസം കൊണ്ട് നേടിയത് 375 കോടിക്ക് മുകളിൽ

ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി രജിനികാന്ത് ചിത്രം ജയിലർ. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടുകൂടി തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രവുമായി ജയിലർ. സൺ പിക്ടഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്‌ചേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി കളക്ഷൻ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 300 കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ രജിനി ചിത്രമാണ് ജയിലർ. 'എന്തിരൻ', 'കബാലി', 2.O എന്നിവയാണ് മറ്റു മൂന്ന് ചിത്രങ്ങൾ.

മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.

ഓഗസ്റ്റ് 10 നാണ് ജയിലർ തിയറ്ററുകളിൽ എത്തിയത്. സിനിമയിലെ മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സിനും വിനയാകന്റെ വില്ലന്‍ വേഷത്തിനും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT