Film News

ബോക്സ് ഓഫീസിൽ തലൈവർ ആട്ടം ; രണ്ട് ദിവസം കൊണ്ട് 150 കോടി

ആഗോള ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസത്തിനുള്ളില്‍ 150 കോടി രൂപ നേടി നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജിനീകാന്ത് ചിത്രം ജയിലര്‍. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 'ജയിലര്‍' റിലീസിന് 95.78 കോടിയും ഇന്നലെ 56.24 കോടിയുമാണ് നേടിയിരിക്കുന്നത്. ഇന്നത്തെ കളക്ഷന്‍ കൂടി പുറത്തു വന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജയിലര്‍ 200 കോടി ക്ലബ്ബിലെത്തും.

മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സിനും വിനയാകന്റെ വില്ലന്‍ വേഷത്തിനും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. അജിത്തിന്റെ തുനിവിനെ മറികടന്ന് ഈ വര്‍ഷം റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.

രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലര്‍'. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. സണ്‍ പിക്ചര്‍സിന്റെ ബാനറില്‍ കലാനിധി മാറാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT