Film News

'പോരാടുന്നതിന് നിയമം എനിക്കൊരു ആയുധം മാത്രം'; ജയ് ഭീം ട്രെയ്‌ലര്‍

സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഒരു ആദിവാസി സ്ത്രീയുടെ കേസാണ് ചിത്രത്തില്‍ സൂര്യ ഏറ്റെടുക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT