Film News

സേതുരാമയ്യര്‍ക്കൊപ്പം 'സിബിഐ5'ല്‍ വിക്രമും; ജഗതിയുടേത് ശക്തമായ കഥാപാത്രമെന്ന് അണിയറപ്രവര്‍ത്തകര്‍

സേതുരാമയ്യര്‍ സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ 5 ദ ബ്രെയിനില്‍ വിക്രമായ ജഗതി ശ്രീകുമാറും എത്തുന്നു. നേരത്തെ ജഗതി ചിത്രത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യം ഔദ്യേഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

'സേതുരാമയ്യരായി മമ്മൂട്ടി സാര്‍ അഭിനയിക്കുമ്പോള്‍ ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രം അവരോട് ഒപ്പം അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. അതിന് ഞാന്‍ ഈശ്വരനോടും ഗുരുനാഥന്‍മാരോടും നന്ദി പറയുന്നു.' എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു പറഞ്ഞത്.

മറ്റ് സിബിഐ പതിപ്പുകളിലേത് പോലെ തന്നെ ശക്തമായ കഥാപാത്രമാണ് സിബിഐ 5ലും ജഗതിയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജഗതിയുടെ മകന്‍ രാജ്കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ഇന്നലെയാണ് സിബിഐ5 ദ ബ്രെയിനിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് സിബിഐ 5.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എന്‍ സ്വാമിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്‌സ് ബിജോയ്.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. നവംബര്‍ 29നാണ് സിബിഐ ഫൈവിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT