Film News

ജഗതി ശ്രീകുമാറിന്‍റെ ആ പെര്‍ഫോമന്‍സ് കണ്ട് വായ പൊത്തി ചിരിച്ചാണ് പ്രിയദര്‍ശന്‍ കട്ട് വിളിച്ചത്: ജഗതീഷ്

ചിരിപ്പിക്കുന്നത് ഒരു കഴിവാണ്. അതുപോലെത്തന്നെയാണ് ചിരി അടക്കി പിടിക്കുന്നതും. സിനിമകളിലെ ചില കോമഡി രം​ഗങ്ങൾ കണ്ടാൽ നമുക്ക് തന്നെ തോന്നാറുണ്ട്, ഇവർ ഇത് എങ്ങനെ ചിരിക്കാതെ ഷൂട്ട് ചെയ്തു എന്ന്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ തങ്ങളുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്നും ജ​ഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുമ്പോഴാണ് ചിരി അടക്കിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് എന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവർ. '80's Batch റീയൂണിയൻ അഭിമുഖത്തിലാണ് താരങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത്, സുധീഷ് എന്നിവരുടെ വാക്കുകളുടെ സം​ഗ്രഹം

തമാശ രം​ഗം ഷൂട്ട് ചെയ്യുമ്പോൾ ചിരിക്കാതെ കൺട്രോൾ ചെയ്ത് പിടിച്ച് നിൽക്കാറുണ്ട്. കട്ട് വിളിച്ചതിന് ശേഷം ഒരു പൊട്ടിച്ചിരി ഉണ്ടാകും. ജ​ഗതി ശ്രീകുമാർ അഭിനയിക്കുമ്പോഴെല്ലാം പ്രിയദർശനൊക്കെ പല തവണ ചിരി അടക്കിപ്പിടിച്ച്, വാ പൊത്തിപ്പിടിച്ചൊക്കെ കട്ട് പറയുന്നത് കണ്ടിട്ടുണ്ട്. ഹ്യൂമർ ചെയ്യുന്ന ആളുകൾക്ക് ശരിക്കും അതിന്റേതായ ഒരു നാക്ക് ഉണ്ടാകും. ജ​ഗതിയുടെ കാര്യമെടുത്താൽ, റിഹേഴ്സലിൽ ചെയ്യുന്നത് ആയിരിക്കില്ല ക്യാമറക്ക് മുമ്പിൽ ചെയ്യുന്നത്. ശരിക്കും വേറെതന്നെ സാധനങ്ങൾ സ്പോട്ടിൽ ഇട്ടുകളയും. നമ്മൾ അവർക്കൊപ്പം പിടിച്ച് നിന്നില്ലെങ്കിൽ നല്ല ചീത്ത കിട്ടുകയും ചെയ്യും. ഇന്നസെന്റ് ഒക്കെ സിംപിളായി കാര്യങ്ങൾ കൈകാര്യം ചെയ്യും. ജ​ഗതി ശ്രീകുമാറിന്റെ മുന്നിൽ അൺ പ്രഫഷണലായി എന്തെങ്കിലും കാണിച്ചാൽ ഉറപ്പായും ചീത്ത പറയും.

പുള്ളിയുടെ സജഷനിൽ നമ്മുടെ ഡയലോ​ഗ് എടുക്കുന്ന ഷോട്ട് ആണെങ്കിൽ, തിരിഞ്ഞ് നിൽക്കുന്ന സമയം പുള്ളി വല്ല ​ഗോഷ്ടിയൊക്കെ കാണിക്കും. ചിലപ്പോൾ തെറിയൊക്കെ പറയും. അതുമാത്രമല്ല, കയ്യിൽ നിന്നും സ്പോട്ടിൽ ഇടുന്ന ചില സാധനങ്ങൾ നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് വർക്ക് ആകാറുണ്ട്. അത് സംഭവിക്കുമ്പോൾ സ്വാഭാവികമായും നമ്മളും ചിരിച്ച് പോകും. ഉദാഹരണത്തിന്, ശ്രീനിവാസനുമായി കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്ന സമയത്ത് പുള്ളി അസാധ്യ തമാശകൾ പറയാറുണ്ട്. അത് പിന്നെ, കൗണ്ടറുകളുടെ ഘോഷയാത്ര തന്നെ സൃഷ്ടിക്കും. വല്ലാത്ത ക്ലാസ് കോമഡികളാണ് ശ്രീനിവാസൻ അടിക്കുക.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT