Film News

ചുരുളിക്ക് ശേഷം ജാഫര്‍ ഇടുക്കിയുടെ ചുഴല്‍, ഉദ്വേഗം നിറച്ച് ടീസർ

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന സിനിമയിലെ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചുഴല്‍ എന്ന സിനിമയിലും വേറിട്ടൊരു കഥാപാത്രമായെത്തുകയാണ് ജാഫര്‍. ഭയവും ഉദ്വേഗവും നിറച്ച സിനിമയുടെ ടീസർ റിലീസ് ചെയ്തു.

'ആദ്യത്തെ മറവി' എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത ബിജു മാണിയാണ് സംവിധാനം. ബിജു മാണി തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നക്ഷത്ര പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ ആണ് നിര്‍മ്മാണം.

R J നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ് ,ഗസല്‍ അഹമ്മദ്, സഞ്ചു പ്രഭാകര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 2021 IFFK യില്‍ NETPAC മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപെട്ട മ്യൂസിക്കല്‍ ചെയറിന്റെ ക്യാമറാമാന്‍ സാജിദ് നാസര്‍ ഛായാഗ്രഹണവും, അമര്‍ നാദ് ചിത്രസംയോജനവും, വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം സിനിമയുടെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.

ടോവിനോ തോമസ് , വിനയ് ഫോര്‍ട്ട് , ആന്റണി വര്‍ഗീസ് പെപ്പെ , അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ടീസര്‍ പുറത്തിറക്കിയത്.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT