Film News

സ്ത്രീകളാണ്, അവര്‍ വരുമ്പോ തന്നെ ഐശ്വര്യമില്ലേ, കിം കിം പാടി മഞ്ജു വാര്യര്‍; ജാക്ക് ആന്‍ഡ് ജില്‍ സോംഗ്

വീണ്ടും ഗായികമായി മഞ്ജു വാര്യര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലാണ് കിം കിം എന്ന് തുടങ്ങുന്ന ഗാനം. കാന്താ തൂകുന്നു തൂമണം എന്ന നാടകഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് ഈണമൊരുക്കിയത് രാം സുരേന്ദര്‍ ആണ്.

സൗബിന്‍ ഷാഹിറിന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചയിലാണ് ഗാനം. മഞ്ജു വാര്യര്‍ക്കും സൗബിനുമൊപ്പം കാളിദാസ് ജയറാമും ജാക്ക് ആന്‍ഡ് ജില്ലില്‍ പ്രധാന കഥാപാത്രമാണ്.

ആലാപന ശൈലിയില്‍ തന്നെ സവിശേഷതകളുള്ള ഗാനം കൂടിയാണ് കിം കിം. സന്തോഷ് ശിവന്‍ ഉറുമിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവനും അജില്‍ എസ്.എമ്മുമാണ് തിരക്കഥ. സംഭാഷണം അമിത് മോഹന്‍ രാജേശ്വരി, സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്കല്‍. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് നിര്‍മ്മാണം. നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ എന്നിവരും ചിത്രത്തിലുണ്ട്.

സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണം. രാംസുന്ദറിനെ കൂടാതെ ഗോപിസുന്ദര്‍, ജേക്‌സ് ബിജോയ് എന്നിവരും ചിത്രത്തിന് ഈണമൊരുക്കുന്നു. ജേക്‌സ് ബിജോയി ആണ് പശ്ചാത്തല സംഗീതം. രഞ്ജിത് ടച്ച് റിവറാണ് എഡിറ്റര്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനറും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT