Film News

‘സിനിമ മാത്രമല്ല പാഠം കൂടിയാണ്’; അസുരനെ അഭിനന്ദിച്ച് സ്റ്റാലിന്‍

THE CUE

ദലിത് - കീഴാള രാഷ്രീയം സംസാരിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനെ അഭിനന്ദിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ജാതി വിവേചനങ്ങളെക്കുറിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും, ഭൂമിയുടെ അവകാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന അസുരന്‍ വെറുമൊരു സിനിമ മാത്രമല്ല ഒരു പാഠം കൂടിയാണെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

അസുരന്‍ ഒരു സിനിമ മാത്രമല്ല, ഒരു പാഠം കൂടിയാണ്. ജാതി വിവേചനങ്ങളെക്കുറിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സിനിമ ഭൂമിയുടെ അവകാശത്തെ കുറിച്ചും സംസാരിക്കുന്നു. കൃത്യമായ കഥാപശ്ചാത്തലവും സംഭാഷണങ്ങളും തെരഞ്ഞെടുത്ത വെട്രിമാരനെ ഞാന്‍ അഭിനന്ദിക്കുന്നു. ധനുഷ് തന്റെ കഥാപാത്രമായി ജീവിക്കുകയായിരുന്നു, ധനുഷിനും അഭിനന്ദനങ്ങള്‍.
സ്റ്റാലിന്‍

വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരന്‍. ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. പീരിഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് സിനിമ. കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. പ്രകാശ് രാജ്, ബാലാജി ശക്തിവേല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT