Film News

സംഗീത് പ്രതാപ് നായക വേഷത്തില്‍; 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രേമലുവില്‍ അമല്‍ ഡേവിസ് ആയെത്തിയ സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ ഗ്ലാസ് ഡോറിലൂടെ നോക്കുന്ന വലിയ ചെവികളുമായി നില്‍ക്കുന്ന സംഗീതിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മനുഷ്യനും കുരങ്ങും ചേര്‍ന്നതു പോലെയാണ് പോസ്റ്ററിലെ ചിത്രം. മിഡില്‍ ക്ലാസ് മെമ്പേഴ്‌സിന്റെ ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ശ്യാമിന്‍ ഗിരീഷ് ആണ്. നിലീന്‍ സാന്ദ്രയാണ് കഥയും തിരക്കഥയും രചിച്ചത്.

കരിക്കിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന വെബ്‌സീരീസിന്റെ സംവിധാനവും തിരക്കഥയും ഇവര്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്. കിഷ്‌കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്. രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മന്‍ ചാക്കോയാണ് എഡിറ്റിംഗ്. ഓബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മെഡിക്കല്‍ മിറാക്കിളിന്റെ മാര്‍ക്കറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT