Film News

'ഉദ്ദേശിച്ച വേഗത്തില്‍ പോയില്ല, ഇനിയും 50 ദിവസം കൂടി ഷൂട്ട് ചെയ്യാനുണ്ട്' ; മോഹന്‍ലാല്‍ ചിത്രം റാം വൈകുന്നതിനെക്കുറിച്ച് ജീത്തു ജോസഫ്

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന റാം കൊവിഡിന് മുന്നേ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു. എന്നാല്‍ ലോക്ഡൗണും മറ്റ് പ്രശ്‌നങ്ങളും കാരണം ചിത്രം നീണ്ടുപോയിരുന്നു. തങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് സിനിമ വൈകുന്നതെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു. റാം ഏത് തരം സിനിമയാണെന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് പ്രേക്ഷകര്‍ കാത്തിരുന്നു കാണേണ്ട ഒന്നാണ്. അന്‍പത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസെഫിന്റെ വാക്കുകള്‍

റാമിന്റെ പ്രശ്‌നം എന്താണെന്നാല്‍ കേരളത്തിലും പുറത്തുമായി ഷൂട്ട് ചെയ്യേണ്ട സിനിമയാണ്. യുകെ യിലും മൊറോക്കോയിലും ഷൂട്ട് കഴിഞ്ഞു. ഇനി ട്യുണീഷ്യയിലും ഷൂട്ട് ചെയ്യാനുണ്ട്. കൂടാതെ ഇന്ത്യയിലും കുറച്ചു ഭാഗം ബാക്കിയുണ്ട്. ഞങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ അത് എക്‌സ്‌ക്യൂട്ട് ചെയ്‌തെടുക്കാന്‍ സാധിക്കുന്നില്ല. പല കാരണങ്ങള്‍ ഉണ്ട്. പുറത്തു നിന്നുള്ള ഒരുപാടാളുകള്‍ ഈ സിനിമയില്‍ ഉണ്ട് അവരുടെ ലഭ്യത, ലാല്‍ സാറിന്റെ ഡേറ്റ്, അങ്ങനെ കുറെ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് ചിത്രം പതുക്കെ പതുക്കെ നീങ്ങുന്നത്. അമ്പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ട്. അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും. അത് എത്രയും വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യ അന്‍പത് കോടി ചിത്രമായ 'ദൃശ്യം' കൊറിയനിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും കൊറിയന്‍ നിര്‍മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് 'ദൃശ്യം' കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു കൊറിയന്‍ റീമേക്കിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT