Film News

'ചത്താ പച്ച'യിൽ ഒരു കാമിയോയുണ്ട്, അദ്ദേഹത്തിന്റെ ഓറ സെറ്റിൽ മുഴുവൻ ഫീൽ ചെയ്തിരുന്നു: ഇഷാൻ ഷൗക്കത്ത്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 22 ന് തിയറ്ററുകളിൽ ഏതുനാണ് സിനിമയ്ക്ക് മേൽ വലിയ ഹൈപ്പുമുണ്ട്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഈ ചിത്രത്തിൽ കാമിയോ റോൾ ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഈ ഹൈപ്പിന് ശക്തി കൂട്ടുന്ന ഒരു കാരണം. ഇപ്പോഴിതാ ഈ കാമിയോ സംബന്ധിച്ച് സംസാരിക്കുകയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന ഇഷാൻ ഷൗക്കത്ത്.

തീര്‍ച്ചയായും ഈ പടത്തില്‍ ഒരു കാമിയോ ഉണ്ടെന്നും ക്യരക്ടര്‍ വൈസ് നോക്കുകയാണെങ്കിലും, അദ്ദേഹത്തിന്റെ ഓറ സെറ്റില്‍ എല്ലാവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ട് എന്നാണ് ഇഷാന്‍ ഷൗക്കത്ത് പറഞ്ഞത്. അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച - റിങ് ഓഫ് റൗഡീസ്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം പകർന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, പൂജ മോഹൻദാസ്, സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

റസ്ലിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'ചത്താപച്ച' തിയറ്ററുകളിലേക്ക്, 'കാമിയോ' സസ്പെന്‍സ് വിടാതെ സംവിധായകന്‍

ആൻഡ്രിയയുടെ ശബ്ദത്തിൽ ഒരു ഹർഷവർദ്ധൻ രാമേശ്വർ മാജിക്ക്; 'അനോമി' പുതിയ ഗാനം പുറത്ത്

മീഡിയയുടെ കയ്യടിയല്ല, മുമ്പിൽ കോടതി മാത്രം | Dr. Adeela Abdulla IAS Interview

വരുന്നു നിവിന്റെ ത്രില്ലർ ചിത്രം; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

WHEN ഹൊറർ MEETS പൊട്ടിച്ചിരി; തിയറ്ററുകളിൽ ഇനി 'പ്രകമ്പനം', റിലീസ് തീയതി പുറത്ത്

SCROLL FOR NEXT