Film News

ഭയപ്പെടുത്താന്‍ ഹൊറര്‍ ത്രില്ലറുമായി ‘ഇഷ’, ഹ്യൂമര്‍ ട്രാക്കില്‍ നിന്ന് ചുവടുമാറി ജോസ് തോമസ്

THE CUE

മാട്ടുപ്പെട്ടി മച്ചാന്‍, മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകളൊരുക്കിയ ജോസ് തോമസ് ഹ്യൂമര്‍ ട്രാക്കില്‍ നിന്ന് ഹൊറര്‍ ട്രാക്കിലേക്ക്. ബിജു മേനോന്‍ നായകനായ സ്വര്‍ണക്കടുവ എന്ന സിനിമയ്ക്ക് ശേഷം 'ഇഷ' എന്ന ഹൊറര്‍ ത്രില്ലറുമായാണ് ജോസ് തോമസിന്റെ വരവ്. ജോസ് തോമസിന്റേതാണ് തിരക്കഥയും.

ഇഷയിലെ ആദ്യഗാനം പുറത്തുവന്നു. കോടക്കാറ്റേ തരുമോ എന്ന് തുടങ്ങുന്ന ഗാനം ജോഫി തരകന്റെ വരികളിലാണ്. ജോനാഥന്‍ ബ്രൂസ് ആണ് സംഗീത സംവിധാനം. അഖിലയാണ് പാടിയിരിക്കുന്നത്.

വില്ലന്‍-കാരക്ടര്‍ റോളുകളില്‍ തിളങ്ങിയ കിഷോര്‍ സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രവുമാണ് ഇഷ. വിഷ്വല്‍ ഡ്രീംസ് ആണ് നിര്‍മ്മാണം. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ബംഗ്ലാവില്‍ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. അഭിഷേക് വിനോദ്‌, മാസ്റ്റര്‍ അവനി, മാര്‍ഗരറ്റ് ആന്റണി എന്നിവരും പ്രധാന റോളുകളിലുണ്ട്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT