Film News

പൂനം പാണ്ഡെ മരണപ്പെട്ടെന്ന വാർത്ത ശരിയോ?, ആധികാരികതയിൽ ചോദ്യമുയർത്തി സോഷ്യൽ മീഡിയയും ദേശീയ മാധ്യമങ്ങളും

നടിയും മോഡലുമായ പൂനം പാണ്ഡേ മരണപ്പെട്ടെന്ന വാർത്തകളിൽ സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ. നടിയുടെ മാനേജർ നികിത ശർമ്മ വാർത്താ ഏജൻസിയായ എ.എൻ.ഐയോടും, വിവിധ മാധ്യമങ്ങളോടും നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൂനം പാണ്ഡേ മരണപ്പെട്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കപ്പെട്ടത്. പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തന്നെ വിളിച്ചു പറഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ മാധ്യമങ്ങളോടു പറഞ്ഞത്. ഇതോടെ ബോളിവുഡിലെ ഒട്ടേറെ താരങ്ങൾ അനുശോചനവുമായി രം​ഗത്ത് വന്നു. പൂനം പാണ്ഡേ മരണപ്പെട്ടെന്ന വാർത്തയിൽ സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലും ഇം​ഗ്ലീഷ് മാധ്യമങ്ങളിലും ചർച്ചകളുമുണ്ടായി.

​ഗര്‍ഭാശയ മുഖത്തിലെ കാൻസറാണ് മരണകാരണമെന്നാണ് നടിയുടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ മുമ്പ് ഒരിക്കലും പൂനം പാണ്ഡെ പങ്കുവച്ചിരുന്നില്ല, ഒപ്പം നടിയുടെ അവസാനത്തെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിലും സമീപകാല പബ്ലിക്ക് അപ്പീയറൻസുകളിലും പൂർണ്ണ ആരോ​ഗ്യവതിയായിട്ടാണ് പൂനം പ്രത്യക്ഷപ്പെട്ടതും. ലോക കാൻസർ ദിനത്തിൽ സെർവിക്കൽ കാൻസർ എന്ന രോ​ഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൂനം കണ്ടെത്തിയ വഴിയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാ​ഗത്തിന്റെ വാദം. ഇക്കാര്യത്തിൽ കുടുംബാംഗങ്ങളുടെ പ്രതികരണമോ പൂനം ചികിൽസ തേടിയെന്ന് പറയപ്പെടുന്ന ആശുപത്രിയുടെ വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. പൂനത്തിന്റെ കുടുബത്തിനെയോ അടുത്ത ബന്ധുക്കളെയോ കണക്ട് ചെയ്യാനും ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൂനം പാണ്ഡേ താമസിച്ചിരുന്നുവെന്ന് കരുതുന്ന വീടുമായി ബന്ധപ്പെട്ടവർക്കും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡി.എൻ.എ റിപ്പോർട്ട് ചെയ്തു. മരണവാർത്തയുടെ ആധികാരികതയെ ചൊല്ലിയാണ് ദേശീയ മാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ച.

പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ. ഹിന്ദിക്ക് പുറമെ കന്നഡ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

'ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് ഞാൻ, അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും?'; ആരും ലോകാവസാനം വരെ ഓർമ്മിക്കപ്പെടില്ലെന്ന് മമ്മൂട്ടി

'ആക്ഷൻ റിവഞ്ച് ത്രില്ലറുമായി സംവിധാന രംഗത്തേക്ക് ജോജു ജോർജ്' ; പണി ഫസ്റ്റ് ലുക്ക് പോസ്റ്റർ

'ആക്റ്റിംഗിനെക്കാളും ഫിസിക്കലി രാജലക്ഷ്മിയെ എങ്ങനെ കൺവിൻസ്‌ ആക്കുമെന്നായിരുന്നു പ്രധാന ടെൻഷൻ' ; നടി സരിത കുക്കു അഭിമുഖം

'ഇവന് പെണ്ണ് കെട്ടിയപ്പോ പ്രാന്തായോ' ; മന്ദാകിനി സ്നീക്ക് പീക്ക്

വിമൺ കാൻ | Indian Cinema at Cannes After 30 Years

SCROLL FOR NEXT