Film News

ഫഹദ് ചിത്രം തുടങ്ങി, ഒപ്പം സൗബിനും ദര്‍ശനയും; 'ഇരുള്‍' കുട്ടിക്കാനത്ത്

കൊവിഡ് നിയന്ത്രണങ്ങളോടെ ഫഹദ് ഫാസില്‍ നായകനായി എത്തിയ സീ യു സൂണ്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാ രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ പുതിയ സിനിമ കുട്ടിക്കാനത്ത് തുടങ്ങി. ഇരുള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്നു.

ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജെക്ട് ഡിസൈനര്‍ ബാദുഷ.നിര്‍മ്മാണം ആന്റോ ജോസഫ്,ജോമോന്‍ ടി ജോണ്‍,ഷമീര്‍ മുഹമ്മദ്

ഏറെ ചര്‍ച്ച ചെയ്ത ബോളിവുഡ് ചിത്രം തുമ്പാട് ഉള്‍പ്പെടെയുള്ള സിനിമകളില്‍ സഹസംവിധായകനായിരുന്നു നസീഫ് യൂസഫ്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമക്ക് ശേഷം ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന ചിത്രവുമാണ് ഇരുള്‍. പ്രധാനമായും കുട്ടിക്കാനത്താണ് ചിത്രീകരിക്കുന്നത്. മാലിക് എന്ന സിനിമക്ക് ശേഷം ആന്റോ ജോസഫ് നിര്‍മ്മാതാവാകുന്ന ഫഹദ് ചിത്രവുമാണ് ഇരുള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT