Film News

'പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി'; ആമിര്‍ഖാന്റെ മകളുടെ വെളിപ്പെടുത്തല്‍

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു താനെന്ന ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ വിഷാദരോഗത്തിന്റെ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐറ ഇപ്പോള്‍. താന്‍ പതിനാലാം വയസില്‍ ലൈംഗികാത്രിക്രമത്തിന് ഇരയായെന്നും, ഇത് മനസിലാക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഐറ പറയുന്നു.

ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നും അവരാണ് തന്നെ മുന്നോട്ട് പോകാന്‍ സഹായിച്ചതെന്നും ഐറ പറയുന്നുണ്ട്. 'പതിനാലാമത്തെ വയസ്സില്‍ ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്നത് എനിക്ക് വ്യക്തമായിരുന്നില്ല. എല്ലാ ദിവസവും സംഭവിക്കുന്ന കാര്യമായിരുന്നില്ല അത്. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു വര്‍ഷമെടുത്തു'

'അത് മനസിലായ ഘട്ടത്തില്‍ തന്തെ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. അവര്‍ എന്നെ മുന്നോട്ടുപോകാന്‍ സഹായിച്ചു. അങ്ങനെ ആ സാഹചര്യത്തില്‍ നിന്ന് ഞാന്‍ പുറത്തു കടന്നു.' എന്നാല്‍ ഒരിക്കലും തന്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്ന് കരുതി മറക്കാന്‍ ശ്രമിച്ച ആ ക്യം 18-20 വയസില്‍ തന്റെ മനസിനെ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയെന്നും ഐറ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാതാപിതാക്കളുടെ വിവാഹമോചനമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നും ഐറ വ്യക്തമാക്കുന്നുണ്ട്. തന്റെ ചെറുപ്പത്തിലായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഐറ പറഞ്ഞു. അവര്‍ ഇപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങളുടേത് ഒരര്‍ത്ഥത്തിലും തകര്‍ന്ന കുടുംബമല്ലെന്നും ഐറ പറഞ്ഞു.

Ira Khan Reveals She Was Sexually Abused At The Age Of 14

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT