Film News

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ഇന്നസെന്റ് എന്ന സിനിമ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മന്ദാകിനിക്ക് ശേഷം അൽത്താഫ്-അനാർക്കലി കോംബോ വീണ്ടും ഹിറ്റ് ആവർത്തിച്ചു എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അടിമുടി ചിരിക്കാൻ കഴിയുന്ന ചിത്രമാണ് ഇതെന്നും കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്.

ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ’ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

'നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ കേരളത്തിനാവശ്യമാണ്‌ '; 'ഇന്നസെന്‍റ്' റിലീസ് ടീസർ പുറത്ത്; ചിത്രം തിയറ്ററുകളിൽ

SCROLL FOR NEXT