Film News

'മന്ദാകിനി'യ്ക്ക് ശേഷം അൽത്താഫും അനാർക്കലിയും വീണ്ടും ഒരുമിച്ച്, ചിരിപ്പൂരം ഉറപ്പ് നൽകി 'ഇന്നസെന്റ്' ഉടൻ തിയറ്ററുകളിൽ

'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലിമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ഇന്നസെന്റ്’ ഒക്ടോബറിൽ തിയറ്ററുകളിലെത്തും. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. ചിത്രത്തിലെ പ്രമോ​ ​ഗാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. ലിപ് സിങ്ക് വിഡിയോകളിലൂടെ കേരളത്തിൽ തരംഗമായി മാറിയ കിലി പോളിന്റെ കച്ചേരിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്റ്'.

‘കാക്കേ കാക്കേ’ എന്ന കുട്ടിപ്പാട്ടാണ് ശാസ്ത്രീയ സംഗീതത്തിന്റെ ഭാവത്തിൽ കിലി പോൾ അവതരിപ്പിക്കുന്നത്. തനി നാടൻ ടാൻസാനിയൻ വേഷത്തിലാണ് കിലി പോളും സംഘവും ഫാസ്റ്റ് നമ്പറിൽ പ്രത്യക്ഷപ്പെട്ടത്. മോഡേൺ സ്റ്റൈലിഷ് ലുക്കിലും കിലി പോളിനെ വിഡിയോയിൽ കാണാം. ജാസി ഗിഫ്റ്റും അനാർക്കലി മരിക്കാറും കിലി പോളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

അഭിനയത്തിന്റെ ദാദയ്ക്ക് ഇനി ഈ ''രുചി'' പുരസ്‌കാരം കൂടി, മോഹൻലാലിന് ആദരവുമായി അമുൽ

അമീറും ജപ്പുവും ഒടിടിയിലേക്ക്, ആസിഫ് അലി - താമർ ചിത്രം "സർക്കീട്ട്" ഇന്ന് മുതൽ മനോരമ മാക്‌സിൽ

ഉർവ്വശിയെ കയ്യടിച്ച് വരവേറ്റ് ജോജുവും ടീമും, ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം 'ആശ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാത്യു തോമസിന്റെ ഹൊറർ കോമഡി, നൗഫൽ അബ്ദുള്ളയുടെ ആദ്യ ചിത്രം 'നൈറ്റ് റൈഡേഴ്സ്' ഉടൻ തിയറ്ററുകളിൽ

നവ്യയും സൗബിനും മാത്രമല്ല സണ്ണിയും ആനും ഒപ്പമുണ്ട്, റത്തീനയുടെ ക്രൈം ത്രില്ലർ ചിത്രം 'പാതിരാത്രി'യുടെ പുത്തൻ പോസ്റ്റർ

SCROLL FOR NEXT