Film News

നിമിഷ, ആസിഫ് അലി, ആന്റണി വര്‍ഗീസ് ; ജിസ് ജോയ് ത്രില്ലര്‍ 'ഇന്നലെ വരെ' സോണി ലിവ്വില്‍

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിസ് ജോയ് ചിത്രം ഇന്നലെ വരെയുടെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ ജൂണ്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോണി ലിവ്വ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് അറിയിച്ചത്. ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് ത്രില്ലറിലേക്കുള്ള സംവിധായകന്‍ ജിസ് ജോയിയുടെ ആദ്യ പടിവെപ്പാണ് ഇന്നലെ വരെ.

ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. റെബാ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, ഡോ.റോണി, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണിതെന്ന് ജിസ് ജോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സെന്‍ട്രല്‍ അഡ്വര്‍ടൈയ്സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം. ബാവ, ബി.ജി.എം.- 4 മ്യൂസിക്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഫര്‍ഹാന്‍ പി. ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി. തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌ക്കരന്‍, ജിജോ പി. സ്‌ക്കറിയ, ജസ്റ്റിന്‍ ജോര്‍ജ്ജ് പാരഡയില്‍. ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഡിസൈന്‍- ടെന്‍പോയിന്റ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT