Film News

‘ഒരിഞ്ച് വടം വിട്ടുകൊടുക്കുന്നതിലും നല്ലത് ചാവുന്നതാ’; വടംവലിച്ച് ഇന്ദ്രജിത്തും ടീമും, ആഹാ ടീസര്‍ 

THE CUE

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം 'ആഹാ'യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ടീസര്‍ പുറത്തുവിട്ടത്. വടം വലിക്കാരുടെ കഥ പറയുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രേം എബ്രഹാമാണ്. ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന വടംവലി മത്സരമാണ് ടീസറില്‍ കാണുന്നത്. മനോജ് കെ ജയനാണ് ആഹാ വടംവലി ടീമിന്റെ ആശാനായെത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2008-ലെ വടംവലി സീസണില്‍ എഴുപ്പതിമൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. ജുബിത് നമ്പറാടത്ത്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായി തയ്യാറെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എണ്‍പത്തിനാലിലധികം ലൊക്കേഷനുകളിലായി ആയിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT