Film News

വടംവലിക്കൊരുങ്ങി ഇന്ദ്രജിത്തും ടീമും; ‘ആഹാ’ ടീസര്‍ പുറത്തിറക്കാന്‍ മോഹന്‍ലാല്‍ 

THE CUE

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം 'ആഹാ'യുടെ ടീസര്‍ നാളെ മോഹന്‍ലാല്‍ പുറത്തിറക്കും. പ്രേം എബ്രഹാമാണ് സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എണ്‍പത്തിനാലിലധികം ലൊക്കേഷനുകളിലായി ആയിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2008-ലെ വടംവലി സീസണില്‍ എഴുപ്പതിമൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. ജുബിത് നമ്പറാടത്ത്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായി തയ്യാറെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT