Film News

'വണക്കം ഇന്ത്യ, ഇന്ത്യൻ 2 ഈസ് ബാക്ക്' ; ശങ്കർ ചിത്രം ഇന്ത്യൻ 2 ഇൻട്രോ പുറത്ത്

1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 വിന്റെ ഇൻട്രോ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വണക്കം ഇന്ത്യ, ഇന്ത്യൻ 2 ഈസ് ബാക്ക് എന്ന ഡയലോഗിന്റെ അകമ്പടിയോടെയാണ് കമൽ ഹാസൻ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്ന സൂചനയാണ് ഇൻട്രോ വീഡിയോ നൽകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും.

ചിത്രത്തിൽ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമല്‍ വീണ്ടും സ്‌ക്രീനിലെത്തും. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ആർ. രത്നവേലു, രവിവർമൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2.

ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 200 കോടി രൂപയ്ക്ക് വിറ്റു പോയെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിൽ ഡീ ഏജിങ്ങ് ടെക്നോളജി ഉപയോ​ഗിക്കും എന്ന വാർത്തയും ഇതിനിടെ പുറത്തു വന്നിരുന്നു. കമൽ ഹാസന്റെ കൾട്ട് ക്ലാസിക് ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ. എ എം രത്‌നം നിർമിച്ച ചിത്രത്തിൽ മനീഷ കൊയ്‌രാള, നെടുമുടി വേണു,സുകന്യ , ഊർമിള ഊര്‍മിള മണ്ഡോദ്കർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT