Film News

സിനിമ ഫോണിൽ പകർത്തിയാൽ മൂന്നുവർഷം വരെ തടവും സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴ ചുമത്താൻ കേന്ദ്രസർക്കാർ ;ബിൽ പാസാക്കി രാജ്യസഭ

തിയറ്ററിൽ നിന്ന് സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത് രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലിലാണ് കേന്ദ്രസർക്കാർ നിർദേശം. ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തിയറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്.

പ്രായപൂർത്തിയാവുന്നവർക്ക് മാത്രം കാണാവുന്ന എ സർട്ടിഫിക്കറ്റും എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റും നൽകുന്നതിനൊപ്പം യുഎ കാറ്റഗറിയിൽ 7+, 13+, 16 എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് കാണാനുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കുന്നതിന് പകരം ബോർഡിനെ വീണ്ടും സമീപിക്കാം. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിലാണ് തീരുമാനം .സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സ്വയംഭരണ സ്ഥാപനമായി തുടരും. ആനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗേമിങ് ആൻഡ് കോമിക്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനസ്ഥാപനങ്ങൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ 10 വർഷം കാലാവധി ഉണ്ടായിരുന്ന സെൻസർ സർട്ടിഫിക്കേഷൻ പുതിയ ഭേദഗതി അനുസരിച്ച് എന്നത്തേക്കുമാക്കിയതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT