Film News

ഐഎംഡിബിയുടെ പ്രതീക്ഷപട്ടികയിൽ ഒന്നാമത്, ഓപ്പണിങ്ങിൽ 'ഐഡന്റിറ്റി' നേടിയത് എത്ര?

മലയാള സിനിമ തരംഗമായി മാറിയ 2024ന് ശേഷം ഏറെ പ്രതീക്ഷകളോടെ സിനിമാ ആസ്വാദകർ ഉറ്റുനോക്കുന്ന ഒരു വർഷമാണ് 2025. ജനുവരി റിലീസിൽ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരുന്ന ബിഗ്‌ബഡ്ജറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 2നാണ് തിയറ്ററിലെത്തിയത്. ഈ വർഷത്തെ മികച്ച തുടക്കം എന്ന നിലയിലുള്ള പ്രതികരണമാണ് ചിത്രത്തിന് ഇതുവരെയും ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്. 1.80 കോടി രൂപയാണ് സിനിമയുടെ ഓപ്പണിങ് കളക്ഷൻ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി ലിസ്റ്റിൽ രാം ചരണിന്റെ ഗെയിം ചെയ്ഞ്ചറിനേയും മറികടന്ന് ടൊവിനോ ചിത്രം ഒന്നാമതെത്തിയിരുന്നു.

'ഫോറെൻസിക്' എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ശ്രീകൃഷ്‍ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി' നിർമ്മിച്ചിരിക്കുന്നത്.

ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ഐഡന്റിറ്റിയുടെ ഇതിവൃത്തം. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. അതേ സമയം ഐഡന്റിറ്റിയുടെ അവസാന നാൽപത് മിനുട്ട് ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ളതായിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ അഖിൽ പോൾ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫോറൻസിക്കിനെ അപേക്ഷിച്ച് കൂടുതൽ ആക്ഷൻ രം​ഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും അഖിൽ പോൾ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യാ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാ​ഗ്രാഹകൻ. സം​ഗീതവും പശ്ചാത്തല സം​ഗീതവും ജേക്സ് ബിജോയിയുടെതാണ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT