Film News

'ഞാനറിയുന്ന ദിലീപ് അത് ചെയ്യില്ല'; മൊഴി മാറ്റിയതല്ല, പൊലീസ് എഴുതിചേര്‍ത്തത് കോടതിയില്‍ തിരുത്തിയതെന്ന് ഇടവേള ബാബു

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴിമാറ്റിയിട്ടില്ലെന്ന അവകാശവാദവുമായി നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. പൊലീസ് എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍ കോടതിയില്‍ തിരുത്തുകയാണ് ചെയ്തത്. താന്‍ അറിയുന്ന ദിലീപ് അത്തരമൊരു കാര്യം ചെയ്യില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ ഇടവേണ ബാബു പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ എന്തിനാണ് മൊഴിമാറ്റിയതെന്ന ചോദ്യത്തിന്, ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നതെന്നായിരുന്നു ഇടവേണ ബാബു ചോദിച്ചത്. 'ഞാന്‍ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂര്‍ണമായും ശരിയല്ല എന്നത് കൊണ്ടല്ലേ? പ്രത്യേകിച്ച് ഞാന്‍ കൊടുത്ത മൊഴിയില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്, അപ്പോള്‍ ഒപ്പിടേണ്ട എന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവര്‍ക്ക് ആവശ്യമുളള ഭാഗങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഇതാണ് അതിലുളളത്.

പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ പോരെ, ഞാന്‍. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. എന്തെങ്കിലും രേഖകള്‍ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ? കംപ്ലെയിന്റെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാന്‍ കേറി എല്ലാം പറയണോ? പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?'

നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാല്‍ പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതും അതിന് അപ്പുറത്തുളളതുമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. 'ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് എങ്ങനെ അറിയാം. എനിക്കല്ലെ അറിയുള്ളൂ. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. അറിയാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാന്‍ കഴിയൂ.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടിയെ എല്ലാ കാര്യങ്ങളിലും താരസംഘടന പിന്തുണച്ചിരുന്നു. അമ്മ 100 ശതമാനം നടിയുടെ കൂടെ നിന്നു. ഒരു ഘട്ടത്തില്‍ നമ്മളെ അകറ്റിയതാണ്. ഒരു പോയിന്റില്‍ അകറ്റിയതാണെന്നും ഇടവേള ബാബു അവകാശപ്പെടുന്നു.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT