Film News

'അമ്മയിലെ ടെൻഷനുകൾ ആരോഗ്യത്തെ ബാധിച്ചു, പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങൾ വേദനിപ്പിച്ചിട്ടുണ്ട്'; ഇടവേള ബാബു

പുതുതലമുറയിലെ ചിലരുടെ പെരുമാറ്റങ്ങൾ തന്നെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ഒരു വർഷം മൂന്ന് കോടിയോളം രൂപ അമ്മ എന്ന സംഘടനയ്ക്ക് ചിലവ് വരുന്നുണ്ടെന്നും അത് കണ്ടെത്താനുള്ള ഉത്തരവാദിത്തവും ടെൻഷനും പതിവായതോടെ അവ തന്റെ ആരോ​ഗ്യത്തെ ബാധിച്ചുവെന്നും ഇടവേള ബാബു പറയുന്നു. ഈ ടെൻഷൻ പതിവായതോടെ അത് സൗഹൃദങ്ങളെയും ബാധിച്ചു. സുഹൃത്തുക്കൾക്ക് ഒരാവശ്യം വരുമ്പോൾ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു. ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടന്റെ മകൻ അമ്മയിൽ ചേരുന്നത് കുറേ കാരണവന്മാരെ നോക്കാനാണോ എന്ന തരത്തിൽ ഒരു സെറ്റിലിരുന്ന സംസാരിച്ചത് തന്നെ വേദനപ്പിച്ചിരുന്നു എന്നും ഇത്തരത്തിൽ ഒരുപാട് സന്ദർഭങ്ങളുണ്ട്, പക്ഷേ, അതൊന്നും തുറന്നു പറയാനാവില്ലെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.

ഇടവേള ബാബു പറഞ്ഞത്:

മനുഷ്യൻ അല്ലേ? തീർച്ചയായും ചിലരുടെ പെരുമാറ്റങ്ങൾ മനസ്സിൽ തട്ടും. എന്നെക്കാൾ കൂടുതൽ ഞാൻ അമ്മയെ സ്നേഹിച്ചതുകൊണ്ടാവാം അമ്മയിലെ പ്രശ്‌നങ്ങൾ എന്റെ വേവലാതികളായി മാറിയത്. രാവിലെ മുതൽ ഫോൺകോളുകൾ വരും. സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫലകാര്യങ്ങൾ വരെ, ആരെയും പിണക്കാതെ പരിഹരിക്കാനാണു ശ്രമം. ഞാൻ കാരണം ഒരു ഷൂട്ടും നിർത്തിവച്ചിട്ടില്ല. എന്തു പ്രശ്‌നമാണെങ്കിലും ണ്ടെങ്കിലും ഷൂട്ട് തടസപ്പെടാതെ പരിഹരിച്ചിട്ടുണ്ട്.

പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങൾ വേദനിപ്പിച്ചിട്ടുണ്ട്. ഒരു പ്രധാന നടൻ്റെ മകൻ. അദ്ദേഹവും നടനാണ്. അച്ഛൻ 'അമ്മ'യിൽ നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകൻ നടൻ ഒരു സെറ്റിലിരുന്നു പറഞ്ഞു. 'എന്തിനാണു നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?'

പഴയ താരങ്ങളെ പുതു തലമുറയ്ക്ക് അത്രയ്ക്ക് വിലയുണ്ടാവില്ല. പക്ഷേ ഒരുകാലത്ത് അവർ എന്തായിരുന്നു എന്ന് നമുക്കറിയാം. ഇത്തരം ഒരുപാട് സന്ദർഭങ്ങളുണ്ട്, പക്ഷേ, അതൊന്നും തുറന്നു പറയാനാവില്ല. ഒരു വർഷം മൂന്നുകോടി രൂപയോളം 'അമ്മ'യ്ക്കു ചെലവുണ്ട്. അതു കണ്ടെത്തുന്നതു വലിയ ഉത്തരവാദിത്തമാണ്. ഈ ടെൻഷനെല്ലാം പതിവായതോടെ അവ എൻ്റെ ആരോഗ്യത്തെ ബാധിച്ചു സൗഹൃദങ്ങളെ ബാധിച്ചു. സുഹൃത്തുക്കൾക്ക് ഒരാവശ്യം വരുമ്പോൾ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT