Film News

'അദൃശ്യ ജാലകങ്ങളില്‍' പ്രീ പ്രൊഡക്ഷന്‍ മുതല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍; നിമിഷ സജയന് ചുമതല

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ മുതല്‍ തന്നെ പരിഹാര സെല്‍ രൂപികരിക്കുകയാണെന്ന് സംവിധായകന്‍ ഡോ.ബിജു അറിയിച്ചു. നടി നിമിഷ സജയന്‍ ആണ് പ്രിസൈഡിങ് ഓഫീസര്‍.

പൊതുവെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ്. എന്നാല്‍ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷന്‍ കാലയളവ് മുതല്‍ തന്നെ ആരംഭിക്കുന്നു. അതിനാല്‍ നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഈ ഇന്റേണല്‍ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ രൂപീകരിക്കുകയാണ് എന്നാണ് ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.

ഡോ.ബിജുവിന്റെ കുറിപ്പ്:

സിനിമാ മേഖലയില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവും ആവുക എന്നത് ഏറെ പ്രധാനമാണ്. പരാതി പരിഹാര സെല്‍ ഉറപ്പു വരുത്തുന്ന സിനിമാ സെറ്റുകള്‍ വളരെ കുറവാണ്. 'അദൃശ്യ ജാലകങ്ങള്‍' സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച വിവരം സന്തോഷ പൂര്‍വം അറിയിക്കുന്നു. പൊതുവെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ്. എന്നാല്‍ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷന്‍ കാലയളവ് മുതല്‍ തന്നെ ആരംഭിക്കുന്നു. അതിനാല്‍ നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഈ ഇന്റേണല്‍ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ രൂപീകരിക്കുകയാണ്. നിര്‍മാതാക്കള്‍ എല്ലനാര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്നിവര്‍ക്ക് നന്ദി. മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ.

'ദ പോര്‍ട്രൈറ്റ്‌സ്' സിനിമക്ക് ശേഷം ഡോ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തില്‍ ടൊവിനോ തോമസും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവു ആണ് നിര്‍മ്മാണം. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവീ മേക്കേഴ്സ് എന്നിവരാണ് സഹ നിര്‍മാതാക്കള്‍.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT