Film News

'ഇത്രദൂരം വന്നത് അത്ഭുതം തോന്നിക്കുന്നു'; പോരാട്ടത്തിലാണെന്ന് സമാന്ത

മയോസ്റ്റൈറ്റിസ് ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം തന്റെ ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ വന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി സമാന്ത. ഇതുവരെ ഞാന്‍ മരിച്ചിട്ടില്ല. അതുകൊണ്ട് ആ തലക്കെട്ടുകള്‍ ആവശ്യമില്ലായിരുന്നു. ആരോഗ്യത്തിന് പ്രശ്നമൊന്നും ഇല്ലെങ്കിലും ഇപ്പോഴും പോരാട്ടത്തിലാണെന്ന് സമാന്ത പറഞ്ഞു. മന സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്തയുടെ പ്രതികരണം.

ആ ദിവസങ്ങള്‍ പ്രയാസമുള്ളതായിരുന്നെന്നും മുന്നിലേക്ക് പോകുന്നത് ബുദ്ധിമുട്ടാണെന്നും കരുതിയിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്രദൂരം വന്നത് അത്ഭുതം തോന്നിക്കുന്ന കാര്യമാണ്. മയോസ്റ്റൈറ്റിസ് വെളിപ്പെടുത്തിയ ശേഷമുള്ള താരത്തിന്റെ ആദ്യ അഭിമുഖത്തില്‍ വിതുമ്പിക്കൊണ്ടാണ് സമാന്ത ഇക്കാര്യം പങ്കുവെച്ചത്. ഇപ്പോഴും ബുദ്ധിമുട്ടുണ്ടെങ്കിലും താന്‍ ഉടനെ സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ടെന്നും സമാന്ത പറഞ്ഞു

ശരീരത്തിലെ മസിലുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗമാണ് മയോസ്റ്റൈറ്റിസ്. ഒക്ടോബര്‍ 29നാണ് സമാന്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രോഗവിവരം അറിയിക്കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി ഇന്ത്യന്‍ സിനിമയിലെ എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സമാന്തയ്ക്ക് ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

ഹരി ശങ്കറും ഹരീഷ് നാരായണനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സറോഗസി പ്രമേയമായി വരുന്ന യശോധയാണ് സമാന്തയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ശ്രീദേവി മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.ഉണ്ണി മുകുന്ദന്‍ , വരലക്ഷ്മി ശരത്കുമാര്‍, മുരളി ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT