Film News

'25 കോടി തരാമെന്ന് പറഞ്ഞാലും ഇനി ചെറിയ വേഷങ്ങള്‍ ചെയ്യില്ല'; നവാസുദ്ദീന്‍ സിദ്ദിഖി

25 കോടി പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി ഒരിക്കലും ചെറിയ റോളുകള്‍ ചെയ്യില്ലെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തന്റെ അഭിനയ ജീവിതത്തില്‍ അത്തരത്തില്‍ പ്രസക്തമല്ലാത്ത നിരവധി ചെറിയ വേഷങ്ങള്‍ താന്‍ ഒരുപാട് സിനിമകളില്‍ ചെയ്തിട്ടുണ്ട്. ഇനി അതുണ്ടാവില്ലെന്നും താരം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

എന്റെ അഭിനയ ജീവിതത്തില്‍ ഞാന്‍ ഒരുപാട് സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി അത്തരം ചെറിയ റോളുകള്‍ ഞാന്‍ ചെയ്യില്ല. ഇനി നിങ്ങള്‍ എനിക്ക് അത്തരം റോളുകള്‍ക്ക് 25 കോടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അത് ചെയ്യില്ല. എന്നെ സംബന്ധിച്ച് പണവും പ്രശസ്തിയും ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു ഭാഗം മാത്രമാണ്. നമ്മള്‍ കൃത്യമായി ജോലി ചെയ്താല്‍ പണവും പ്രശസ്തിയും നമുക്ക് പിന്നാലെ വരും.
നവാസുദ്ദീന്‍ സിദ്ദിഖി

'ജീവിതത്തില്‍ പണവും പ്രശസ്തിയും തേടി പോയാല്‍ അത് ഒരിക്കലും നമുക്ക് ലഭിക്കില്ല. അതുകൊണ്ട് നല്ല സിനിമകള്‍ ചെയ്യുക. പലപ്പോഴും ജീവിതത്തില്‍ പണവും പ്രശസ്തിയും നേടി പോയാല്‍ ഒന്നും കിട്ടാത്ത അവസ്ഥ വരും. പണവും പ്രശസ്തിയും നമ്മളെ ഇങ്ങോട്ട് തേടി വരുന്ന തരത്തിലേക്ക് വളരാന്‍ നമ്മള്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്', എന്നും നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ആളാണ്. പക്ഷെ ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നുണ്ട്. ഈ ലോകത്തിലെ എല്ലാവര്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ടത് നേടാന്‍ ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ അത് നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും', സിദ്ദിഖി പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT