Film News

ഉള്ളൊഴുക്കിലെ ഉർവശിയുടെ പെർഫോമൻസ് കണ്ട് പേടിച്ച് പോയി: അർജുൻ രാധാകൃഷ്ണൻ

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് അർജുൻ രാധാകൃഷ്ണൻ. കേരള ക്രൈം ഫയൽസ് 2വിലെ എസ്.ഐ നോബിളാണ് അർജുൻ ചെയ്ത് അവസാനമായി സ്ക്രീനിലെത്തിയ കഥാപാത്രം. അതിന് മുമ്പ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലും അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ സിനിമയുടെ ചിത്രീകരണ സമയത്ത് ഉർവശിയുടെ പ്രകടനം കണ്ട് പേടിച്ച് പോയിട്ടുണ്ട് എന്ന് അർജുൻ രാധാകൃഷ്ണൻ ക്യു സ്റ്റുഡിയോയോട് പറയുന്നു. മാത്രമല്ല, ചെറിയ കാലയളവിൽ തന്നെ മമ്മൂട്ടിയോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ ലഭിച്ച അവസരത്തെക്കുറിച്ചും അർജുൻ പറയുന്നു.

അർജുൻ രാധാകൃഷ്ണന്റെ വാക്കുകൾ

ഉള്ളൊഴുക്കിൽ എനിക്കും ഉർവശിക്കും കോമ്പിനേഷൻ സീനുകൾ വളരെ കുറവാണ്. സിനിമയിൽ ഉർവശി കൈകാര്യം ചെയ്യുന്നതെല്ലാം വളരെ ഇമോഷണലി ഹെവിയായ സീനുകളാണ്. സെറ്റിൽ ഞാൻ എന്നും ഉണ്ടാവാറുണ്ട്. അവിടെ ഉർവശി മാം വളരെ കൂൾ ആണ്. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇങ്ങനെ പറന്ന് നടക്കും. ഒരു ദിവസം വളരെ പ്രധാനപ്പെട്ട ഒരു സീൻ എടുക്കുകയായിരുന്നു. അതുവരെ തമാശ പറഞ്ഞ് നടന്നിരുന്ന ഉർവശി, ആക്ഷൻ വിളിച്ചപ്പോൾ പെട്ടന്ന് ആളാകെ മാറി. ആ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ പേടിച്ച് പോയി.

അടുത്ത ഭാ​ഗ്യം എന്നെ തേടിയെത്തിയത് കണ്ണൂർ സ്ക്വാഡിന്റെ രൂപത്തിലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറഞ്ഞാൽ, നമുക്ക് ശരിക്കും ഐഡലുകൾ ആണല്ലോ. സിനിമയുടെ തിരക്കഥയൊരുക്കിയ റോണി വിളിച്ച്, നീ മമ്മൂക്കയുടെ വില്ലനായാണ് വേഷം ഇടേണ്ടത് എന്ന് പറഞ്ഞപ്പോൾ തന്നെ വല്ലാതെയായി. 'കൂടെവിടെ'യാണ് ഞാൻ കണ്ട ആദ്യ മമ്മൂട്ടി ചിത്രം. പിന്നീട്, 'തനിയാവർത്തനം' തുടങ്ങി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തോടെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ, പൊതുവെ 'ഷൈ' ആയതുകൊണ്ട് ഒന്നും പറയാൻ സാധിച്ചില്ല. അർജുൻ രാധാകൃഷ്ണൻ പറയുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT