Film News

'സ്കൂളിൽ പഠിക്കുന്ന കാലത്ത് സിനിമ കാണുന്നത് പേടിയായിരുന്നു'; ബോയിങ്ങ് ബോയിങ്ങാണ് അത് മാറ്റിയതെന്ന് ബിജിബാൽ

ചെറുപ്പത്തിൽ സിനിമ കാണുന്നത് പേടിയായിരുന്നുവെന്നും ബോയിങ്ങ് ബോയിങ്ങാണ് ആ പേടി മാറ്റിയതെന്നും സം​ഗീത സംവിധായകൻ ബിജിബാൽ. സിനിമയിൽ ആരേലുമൊക്കെ കരഞ്ഞാൽ തന്റെ ദിവസം കഴിഞ്ഞിരുന്നു. അനുബന്ധം എന്ന സിനിമ, വീട്ടിൽ താൻ ഒറ്റയ്ക്കാവും എന്ന കാരണത്താൽ കൊണ്ടുപോയി കാണിച്ച സിനിമയാണ്, ആ ചിത്രം കണ്ടുതീർത്തത് ഭയങ്കര ബുദ്ധിമുട്ടിയായിരുന്നു. പിന്നീട് കരച്ചിൽ ഒന്നുമില്ല മുഴുവൻ കോമഡിയാണ് എന്ന് പറഞ്ഞ് കണ്ട ബോയിങ്ങ് ബോയിങ്ങിന് ശേഷമാണ് ആ പേടി മാറിയതെന്നും ബിജിബാൽ പറഞ്ഞു.

സിനിമകൾ കുറവാണ് ചെറുപ്പത്തിൽ കണ്ടിരുന്നതെങ്കിലും ഒരുപാട് പാട്ടുകൾ കേട്ടിരുന്നു. അങ്ങനെ കേൾക്കുമ്പോൾ പാട്ടുകൾക്ക് നമ്മുടേതായിട്ടുള്ള ഒരു വിഷ്വൽ കിട്ടുമായിരുന്നു, അത് നമ്മുടെ തലയിൽ നിൽക്കുമെന്നും ബിജിബാൽ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബീജിബാൽ പറഞ്ഞത്

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വയലിൻ പഠിച്ചിട്ടുണ്ട്. അപ്പോൾ തൊട്ടാണ് ക്ലാസിക്കൽ മ്യൂസിക്കിനെക്കുറിച്ച് അറിയുന്നത്. സരീഗമപ എന്ന് പറയുന്നത് പോലും. അതുവരെ സിനിമാ പാട്ടുകൾ അല്ലെങ്കിൽ ചുരുക്കം ചില ലളിത ഗാനങ്ങൾ മാത്രമായിരുന്നു കേട്ടിട്ടുള്ളത്. സിനിമാ പാട്ടുകളായിരുന്നു കൂടുതൽ. സ്ഥിരമായിട്ട് കേൾക്കും. പക്ഷേ എനിക്ക് പണ്ട് സിനിമാ കാണുന്നത് പേടിയായിരുന്നു, എന്നുവെച്ചാൽ സ്കൂളിൽ പഠിക്കുന്ന അഞ്ചിലോ, ആറിലോ വരെയും എനിക്ക് സിനിമ കാണുന്നത് പേടിയായിരുന്നു, 'ബോയിങ് ബോയിങ്'ആണ് എന്നെ മാറ്റിയത്. എനിക്ക് സങ്കടം വരുന്ന സീനുകൾ പ്രശ്നമാണ്. അങ്ങനെ ഒന്നുമില്ല മുഴുവൻ കോമഡി ആണ് എന്ന്പറഞ്ഞു നിർബന്ധിച്ച് കണ്ട സിനിമയാണ് ബോയിങ്ങ് ബോയിങ്ങ്. അതിനുശേഷം ആണ് സിനിമകൾ കൂടുതൽ കാണുന്നത്.

പിന്നീട് കുറച്ചൊക്കെ സഹിച്ചുതുടങ്ങി, ആരേലുമൊക്കെ കരഞ്ഞാൽ എന്റെ ദിവസം കഴിഞ്ഞു. അനുബന്ധം എന്ന സിനിമ, വീട്ടിൽ ആരുമില്ലാത്തതിനാൽ ഞാൻ ഒറ്റയ്ക്കിരിക്കണം എന്ന് കരുതിയിട്ടു എന്നെയും കൊണ്ടുപോയി കണ്ട സിനിമയാണ്, ഈ സിനിമ കണ്ടുതീർത്തത് ഭയങ്കര ബുദ്ധിമുട്ടിയിട്ടാണ്. പിന്നീട് അത് ടീവിയിൽ കണ്ടിട്ടുണ്ട് . സിനിമകൾ കുറവാണ് കാണുന്നെങ്കിലും പാട്ടുകൾ കേട്ടിട്ടുണ്ട്. അപ്പോൾ നമുക്ക് നമ്മുടേതായിട്ടുള്ള ഒരു വിഷ്വൽ കിട്ടും. അത് നമ്മുടെ തലയിൽ നിൽക്കും.

ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാറാണ് ബിജിബാൽ സം​ഗീത സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സന്തോഷ് വർമയാണ് ചിത്രത്തിലെ പാട്ടുകളുടെ വരികളെഴുതിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ചേർന്ന് ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി 5 പാട്ടുകൾ ചെയ്യുന്നു എന്ന പ്രത്യേകത കൂടി പരിവാറിനുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ ആണ് നിർവഹിച്ചിരിക്കുന്നത്.

അണിയറയിലുള്ള മറ്റുള്ളവർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ. പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT