Film News

'ഞാൻ റീവാച്ച് ക്വാളിറ്റിക്കാണ് പ്രാധാന്യം കൊടുക്കുന്നത്' ; മാസ്സ് മസാല പടങ്ങളില്‍ ചാലഞ്ചിങ്ങായ ഒന്നും ഇല്ലെന്ന് സംവിധായകൻ അഖിൽ സത്യൻ

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. മാസ്സ് മസാല പടങ്ങളില്‍ ഒരു സംവിധായകന് ചാലഞ്ചിങ്ങായ ഒന്നും തന്നെയില്ലെന്നും തന്നെ സംബന്ധിച്ച് റീവാച്ച് ക്വാളിറ്റിയാണ് നോക്കുന്നതെന്നും സംവിധായകൻ അഖിൽ സത്യൻ. അച്ഛന്റെ ആയാലും അനൂപിന്റെ ആയാലും ഫീല്‍ ഗുഡ് എന്നതിന് അപ്പുറത്തേക്ക് ആ സിനിമകൾക്ക് റീവാച്ച് ക്വളിറ്റിയുണ്ട്. അതിന് മാത്രമാണ് താൻ ശ്രമിക്കുന്നതെന്നും അഖിൽ സത്യൻ ദി ക്യു സ്റ്റുഡിയോയോട് സംസാരിച്ചു.

ഒരു സിനിമയിലെ സീനിൽ ഒരു സ്ത്രീയോ അല്ലെങ്കില്‍ ഒരു പ്രായമുള്ള ആളോ ചിരിച്ച് സംസാരിച്ച് കഴിഞ്ഞാല്‍ ആ ഇത് ഫീല്‍ ഗുഡാണല്ലോ എന്ന് പറഞ്ഞ് ഈസിയായിട്ട് നമ്മൾ അതിനെ തള്ളും. പക്ഷേ അങ്ങനെയല്ല, മനസ്സിനക്കരെ പോലെ ഒരു സിനിമയില്‍ കെ.പി.എ.സി ലളിതയുടെ കഥാപാത്രം പലഹാരം വലിച്ചെറിയുമ്പോള്‍ കരഞ്ഞോണ്ട് ഇറങ്ങിപ്പോകുന്ന സീന്‍ ഉണ്ട്. അത് ഫീല്‍ ഗുഡ് സീനാണെന്നാണ് ഇപ്പോഴത്തെ ആളുകള്‍ പറയുന്നത്. പക്ഷേ അതിനകത്തുള്ള ബുദ്ധിയും ക്രാഫ്റ്റും അതിഭീകരമാണ്.
അഖിൽ സത്യൻ

വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സീന്‍ നമ്മളെ ഫീൽ ചെയ്യിക്കും പീകു എന്ന സിനിമ ഫീല്‍ ഗുഡ് സിനിമയാണ്, മണിരത്നത്തിന്റെ സിനിമകളെല്ലാം ഫീല്‍ ഗുഡ് സിനിമകളാണ്, ഇതെല്ലാം എന്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നു എന്ന് മാത്രമേ താൻ ചിന്തിക്കുന്നുള്ളൂ. അല്ലാതെ ഇതിന്റെ മേക്കിങ് സ്‌റ്റൈലോ മറ്റെന്തെങ്കിലുമോ അല്ല ഫാക്ടര്‍ എന്ന് അഖിൽ സത്യൻ പറഞ്ഞു.

ഫഹദ് ഫാസിലിനെ കൂടാതെ അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്

വസ്ത്രാലങ്കാരം : ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ : ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിജു തോമസ് , ആര്‍ട്ട് ഡയറക്ടര്‍ : അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍ : അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്സ് : സിനോയ് ജോസഫ്, മേയ്ക്കപ്പ് : പാണ്ഡ്യന്‍, സ്റ്റില്‍സ് : മോമി

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

പിയൂഷ് പാണ്ഡെ: ഇന്ത്യന്‍ പരസ്യരംഗത്തെ സൂപ്പര്‍ ഹീറോ

'ഇന്ത്യന്‍ എഡിസനാ'യി ആർ. മാധവൻ; വരുന്നു 'ജി.ഡി.എന്‍', ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

SCROLL FOR NEXT