Film News

'ആ വീഡിയോ വൈറലായതോടെ ആളുകൾ എന്നെ മറ്റൊരു കണ്ണിലൂടെയാണ് കണ്ടത്, ഒരു മാംസ കഷ്ണമായി മാറാൻ എനിക്ക് ആഗ്രഹമില്ല; സായ് പല്ലവി

ആളുകൾ തന്നെയൊരു മാംസ കഷ്ണമായി കാണാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് നടി സായ് പല്ലവി. 'പ്രേമം' ഹിറ്റായതിന് പിന്നാലെ ഇന്റർനെറ്റിൽ തന്റെ ഡാൻസ് വീഡിയോ കണ്ട പലരും ആ വീഡിയോയെ മറ്റൊരു അർത്ഥത്തിൽ കാണാൻ ആരംഭിച്ചത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും. അതുകൊണ്ട് സെക്ഷ്വലൈസ് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങളിൽ ഒരു മാംസ കഷ്ണത്തെപ്പോലെ തന്നെ പ്രേക്ഷകർ കാണാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും അത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ സായ് പല്ലവി പറഞ്ഞു.

സായ് പല്ലവി പറഞ്ഞത്:

കാലങ്ങൾ കൊണ്ട് എന്നിലുണ്ടായ ഒരു കാര്യമാണ് ഇത്. ഞാനൊരു ബാഡ്മിന്‍റൺ പ്ലെയർ ആയിരുന്നു. ഷോട്സ് ഇട്ടാണ് ഞാൻ അതിൽ കളിച്ചിരുന്നത്. കുടുംബത്തിനൊപ്പമുള്ളപ്പോഴും എനിക്ക് വളരെ കംഫർട്ടബിളായ വസ്ത്രമായിരുന്നു ഞാൻ‌ ധരിച്ചിരുന്നത്. ജോർജിയയിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരു ഡാൻസ് കളിച്ചിരുന്നു. ആ ഡാൻസിന് ചേർന്ന സ്റ്റൈൽ അനുസരിച്ചായിരുന്നു അന്ന് ഞാൻ വസ്ത്രം ധരിച്ചിരുന്നത്. എന്നാൽ 'പ്രേമം' റിലീസായതിന് പിന്നാലെ ആരാണ് ഈ പെൺകുട്ടി എന്നറിയാൻ എല്ലാവർക്കും ഒരു കൗതുകമുണ്ടായി. പലരും എന്റെ ഡാൻസ് വീഡിയോസും ചിത്രങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. പക്ഷേ നല്ല ഭം​ഗിയുണ്ടെന്ന് ഞാൻ കരുതിയുന്ന എന്റെ ഡാൻസ് എല്ലാവരും മറ്റൊരു തരത്തിൽ കാണാൻ ആരംഭിച്ചു. അതിനെനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. ഈ രീതിയിൽ അല്ല എന്നെ എന്റെ അച്ഛനും അമ്മയും കണ്ടത്. നീ ഇത്തരത്തിലൊരു വസ്ത്രം ധരിച്ചാൽ ആളുകൾ നിന്നെ സെക്ഷ്വലൈസ് ചെയ്യാൻ തുടങ്ങും എന്നതരത്തിലുള്ള ചിന്തയൊന്നും എന്നിലുണ്ടായിരുന്നില്ല. ഒരു ഫോറിനർ ഒരു ക്ലാസിക്കൽ ഡാൻസ് കളിക്കുമ്പോൾ ഷോട്സ് ഇട്ടു കൊണ്ട് അവർക്ക് അത് കളിക്കാൻ സാധിക്കില്ലല്ലോ? അത് ചെയ്യാൻ അവർ ക്ലാസിക്കൽ ഡാൻസിന്റെ വേഷം തന്നെ ധരിക്കേണ്ടേ?. ഞാനും അവിടെ പോയി അത് തന്നെയാണ് ചെയ്തത്. പക്ഷേ ആളുകൾ ആ ഡാൻസ് വീഡിയോയിൽ എന്നെ കണ്ട രീതി എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെയാണ് ഞാൻ എനിക്ക് ഇത് വേണ്ടെന്ന് തീരുമാനിച്ചത്. ഞാൻ ഇപ്പോൾ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോഴും എനിക്ക് ആളുകളിൽ നിന്ന് സ്നേഹം ലഭിക്കുന്നുണ്ട്. എന്നെ ജനങ്ങൾ ഇങ്ങനെ തന്നെ കണ്ടാൽ മതി. എന്നെ ഒരു മാംസ കഷ്ണം പോലെ ആളുകൾ കാണേണ്ട എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അത് വേണ്ട. ഇത്തരത്തിൽ എന്നെ ആളുകൾ കാണരുതെന്നത് എന്റെ വ്യക്തിപരമായ തോന്നലിന്റെ അടിസ്ഥാനത്തിൽ ഞാൻ എടുത്ത തീരുമാനമാണ്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT