Film News

'രശ്മികയുടെ വലിയ ആരാധകനാണ്'; നിവിനൊപ്പം പുതിയ സിനിമയുടെ ഭാഗമാക്കാന്‍ താത്പര്യമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്

തന്റെ അടുത്ത ചിത്രത്തില്‍ രശ്മിക മന്ദാനയെ നായികയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും സംവിധായകന്‍ ജൂഡ് ആന്റണിയും ഒന്നിക്കുന്ന ചിത്രത്തിലേക്കാണ് രശ്മിക നായികയാക്കാന്‍ താത്പര്യമുണ്ടെന്ന് ജൂഡ് അറിയിച്ചത്. മാസ്സ് എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വിജയ് സേതുപതിയെ ഒരു കഥാപാത്രത്തില്‍ ആലോചിക്കുന്നുണ്ടെന്ന് ജൂഡ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ നിവിനുമായി സംസാരിച്ചു. വിജയ് സേതുപതിയെയും രശ്മിക മന്ദാനയെയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ട്. എനിക്ക് രശ്മികയെ ഇഷ്ടമാണ്. ഞാന്‍ അവരുടെ വലിയ ആരാധകനാണ്. ഇപ്പോള്‍ ഈ സിനിമ ഡിസ്‌കഷന്‍ സ്റ്റേജിലാണ്.''
ജൂഡ് ആന്തണി ജോസഫ്

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിവിന്‍ പോളിയുമൊത്ത് ജൂഡ് ആന്റണി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിവിനുമായിട്ടുള്ള പടം ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നും അടിയും തമാശയും ഒക്കെയുള്ള ഒരു ഉഗ്രന്‍ കൊമേര്‍ഷ്യല്‍ സിനിമയാണ് അതെന്നും ക്യു സ്റ്റുഡിയോയക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്തണി പറഞ്ഞിരുന്നു.

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം റെക്കോഡുകള്‍ ഭേദിച്ച് കൊണ്ട് തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പത്ത് ദിവസം കൊണ്ട് 100 കോടി രുപയാണ് ചിത്രം കളക്ട് ചെയ്തത്. മലയാളത്തെ ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ചിത്രം കൂടെയാണ് 2018.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT