Film News

ഇല്ല, ഹൃതിക് പിന്‍മാറുന്നില്ല; വിക്രം വേദ റീമേക്കില്‍ വിജയ് സേതുപതിയുടെ റോളില്‍

വിക്രം വേദ ഹിന്ദി റീമേക്കില്‍ ഹൃതിക് റോഷനും സെയ്ഫ് അലിഖാനും. റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതായി മേയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 2020 സെപ്തംബര്‍ 30നാണ് ഹിന്ദി പതിപ്പിന്റെ റിലീസ്. വിജയ് സേതുപതിയെയും മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴ് വിക്രംവേദ സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

തുടക്കത്തില്‍ ആമിര്‍ ഖാന്‍ വിജയ് സേതുപതി ചെയ്ത റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീടാണ് ഹൃതിക് റോഷന്‍ ചിത്രത്തിലേക്ക് വരുന്നത്. അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും. സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ഫൈറ്റര്‍ എന്ന എരിയല്‍ ആക്ഷന്‍ ത്രില്ലറിലാണ് ഹൃതിക് അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുക്കോണാണ് നായിക. ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചെസിയായാണ് ഫൈറ്റര്‍ ഒരുങ്ങുന്നത്.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ ഹിന്ദിയില്‍ സെയ്ഫ് അലിഖാന്‍ വേഷമിടുന്നത്. ഹൃതിക് വേദയെന്ന ഡോണിനെയും അവതരിപ്പിക്കും. തമിഴില്‍ വിജയ് സേതുപതിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെര്‍ഫോര്‍മന്‍സായിരുന്നു വേദ.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിക്രം വേദ റീമേക്ക് പ്രീ പ്രൊഡക്ഷനും ഷൂട്ടും നീളുകയായിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാര്‍ ആണ് ഹൃതിക്കിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ടൈഗര്‍ ഷറോഫിനൊപ്പം ഹൃതിക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. ദ നൈറ്റ് മാനേജര്‍ ഹിന്ദി റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. വിക്രം വേദയും സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രം ഫൈറ്ററും പൂര്‍ത്തിയാക്കി ക്രിഷ് നാലാം ഭാഗത്തിലാണ് ഹൃതിക് ജോയിന്‍ ചെയ്യുക.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT