Film News

പ്രേക്ഷകഹൃദയങ്ങള്‍ കവരാന്‍ 'ഹൃദയ'മെത്തുന്നു; റിലീസ് തിയതി പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം ജനുവരി 21ന് തിയേറ്ററുകളിലെത്തും. മലയാളി പ്രേക്ഷകര്‍ ഏവരും ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം. വിനീത് തന്നെയാണ് ഈ വിവരം സോഷ്യല്‍ മിഡിയയിലൂടെ പുറത്തുവിട്ടത്.

പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കിയ ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റുകളാണ്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഹൃദയം. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT