Film News

പ്രണവിന്റെ 'ഹൃദയം' ഇനി ഹോട്ട്‌സ്റ്റാറില്‍; ഫെബ്രുവരി 18ന് റിലീസ്

പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഫെബ്രുവരി 18 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. ചിത്രം നിലവില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ജനുവരി 21നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹന്‍ലാലിന് പുറമെ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം.

ഹൃദയം പ്രണവ് മോഹന്‍ലാലിന്റെ സോളോ ഹിറ്റാണെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ദ ക്യുവിനോട് പറഞ്ഞത്.

വിശാഖിന്റെ വാക്കുകള്‍:

ഹൃദയം പ്രണവിന്റെ സോളോ ഹിറ്റായി കണക്കാക്കാവുന്ന സിനിമ തന്നെയാണ്. കാരണം പ്രണവ് എന്ന നടനെ ഈ സിനിമയില്‍ മുഴുവനായും ഉപയോഗിച്ചിട്ടുണ്ട്. പ്രണവ് അല്ലാതെ എനിക്കും വിനീതിനും ഈ സിനിമയില്‍ ഇപ്പോള്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം പ്രണവ് അവന്റെ നൂറ് ശതമാനം ഹൃദയത്തിനായി കൊടുത്തിട്ടുണ്ട്. സിനിമയില്‍ സണ്‍റൈസ് ഷോട്ടുകളും പുലര്‍ച്ചെയുള്ള ഷോട്ടുകളെല്ലാം ഉണ്ട്. അപ്പോള്‍ 6.30 ലൊക്കേഷനില്‍ വരാന്‍ പറഞ്ഞാല്‍ പ്രണവ് 6 മണിക്ക് എത്തും. അതുകൊണ്ട് തന്നെ ഈ വിജയം പ്രണവിന് അവകാശപ്പെട്ടത് തന്നെയാണ്. കാരണം അത്ര എളുപ്പത്തില്‍ പ്രണവ് ചെയ്‌തൊരു സിനിമയല്ല ഹൃദയം. ഒരു നടന്‍ എന്ന നിലയില്‍ വലിയൊരു വ്യത്യാസമാണ് പ്രണവില്‍ വന്നിട്ടുള്ളത്. ഒരുപാട് പേര്‍ പ്രണവിന്റെ ഡയലോഗ് ഡെലിവറിയെ കുറിച്ചും സംസാരിക്കുന്നുണ്ട്. പ്രണവ് അത്രയും ഈ സിനിമയ്ക്ക് വേണ്ടി പ്രയത്‌നിച്ചത് കൊണ്ട് തന്നെയാണ് സ്‌ക്രീനില്‍ ഈ റിസള്‍ട്ട് കാണുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT