Film News

'എനിക്ക് സിനിമയോടുള്ള സ്‌നേഹവും സിനിമയ്ക്ക് എന്നോടുള്ള സ്‌നേഹവും ഒരിക്കലും മാറില്ല' ; സമന്താ

ജീവിതത്തില്‍ എത്ര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും തനിക്ക് സിനിമയോടുള്ള സ്‌നേഹവും സിനിമയ്ക്ക് തന്നോടുള്ള സ്‌നേഹവും മാറില്ലെന്ന് നടി സമന്താ. പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു സമന്താ ഇക്കാര്യം പറഞ്ഞത്. ശാകുന്തളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് തന്നോടുള്ള സ്‌നേഹം ഇരട്ടിയാകുമെന്നും സമന്താ പറഞ്ഞു.

സമന്തായുടെ വാക്കുകള്‍ :

ഞങ്ങള്‍ ഈ നിമിഷത്തിനായി കുറച്ച് കാലമായി കാത്തിരിക്കുകയായിരുന്നു. ശാകുന്തളം എന്ന സിനിമ എത്രയും പെട്ടന്ന് തന്നെ റിലീസ് ആകും. നിങ്ങള്‍ ഓരോരുത്തരുടെയും പ്രതികരണത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സംവിധായകന്‍ ഗുണശേഖറിനോടുള്ള ബഹുമാനവും സ്‌നേഹവും കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത്.

ചില ആളുകള്‍ക്ക് സിനിമ എന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഗുണശേഖര്‍ സാറിന് സിനിമ മാത്രമാണ് ജീവിതം. അദ്ദേഹത്തിന്റെ ജീവന്‍ പോലെയാണ് ഓരോ സിനിമയെയും അദ്ദേഹം കാണുന്നത്. ശാകുന്തളവും അങ്ങനെ തന്നെയാണ്. ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷമുള്ള നിങ്ങളുടെ സ്‌നേഹവും അഭിനന്ദനവും കണ്ടതില്‍ അതിയായ സന്തോഷമുണ്ട്.

ഞങ്ങള്‍ അഭിനേതാക്കള്‍ ഓരോ തിരക്കഥ കേള്‍ക്കുമ്പോഴും അത് മികച്ചതായി മാറാന്‍ പ്രതീക്ഷിക്കും. എന്നാല്‍ ചിലത് നമ്മുടെ ചിന്തയ്ക്കും അപ്പുറം മികച്ചതായി മാറും. ശാകുന്തളം കണ്ടതിന് ശേഷം എനിക്ക് അങ്ങനെയാണ് തോന്നിയത്. ഞാന്‍ ഗുണശേഖര്‍ സാറിനോട് ഈ കഥാപാത്രം തന്നതിന് നന്ദി പറയുകയും ചെയ്തു.

ജീവിതത്തില്‍ എനിക്ക് എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും ഒരു കാര്യം മാത്രം ഒരിക്കലും മാറില്ല. എനിക്ക് സിനിമയോടുള്ള സ്‌നേഹവും സിനിമയ്ക്ക് എന്നോടുള്ള സ്‌നേഹവും. ശാകുന്തളത്തിലൂടെ നിങ്ങള്‍ എന്നോടുള്ള സ്‌നേഹം ഇരട്ടിയാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഫെബ്രുവരി 17നാണ് ഗുണശേഖര്‍ സംവിധാനം ചെയ്ത ശാകുന്തളം റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ത്രീ.ഡിയിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്ത മഹാരാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT