താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതകൾ വരണമെന്ന് നടി ഹണി റോസ്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. മാറ്റം ഉണ്ടാകണമെന്നും ഒരു വനിതാ അധ്യക്ഷ വരാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ശ്വേതാ മേനോനെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ഹണി റോസ് പ്രതികരിച്ചു.
അതേസമയം അമ്മയുടെ തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വോട്ടെടുപ്പ്. നാളെ വൈകിട്ട് നാലിനുശേഷം ഫലം പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയ് മാത്യു ഉള്‍പ്പെടെ എട്ടുപേരാണ് മല്‍സരിക്കുന്നത്. വിനു മോഹന്‍, സരയു, കൈലാഷ്, ജോയ് മാത്യു, ആശ അരവിന്ദ്, സജിത ബേഡ്ട്ടി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.