Film News

മാര്‍വല്‍ യൂണിവേഴ്‌സ് മോഡലില്‍ ഒരുങ്ങാന്‍ കെ.ജി.എഫ് 3, ഷൂട്ടിങ് ഒക്ടോബറിന് ശേഷമെന്ന് നിര്‍മ്മാതാവ്

കെജിഎഫ് രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കവെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഒക്ടോബറിന് ശേഷം കെജിഎഫ് 3 ഷൂട്ടിങ് ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും അ്‌ദ്ദേഹം പറഞ്ഞു. ഒരു മാര്‍വല്‍ ടൈപ്പ് യൂണിവേഴ്‌സ് സൃഷിടിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജിഎഫിന്റെ നിര്‍മ്മാണ കമ്പനിയായ ഹോംബാലേ ഫിലിംസിന്റെ സ്ഥാപകനാണ് വിജയ് കിരഗന്ദൂര്‍.

സംവിധായകന്‍ പ്രശാന്ത് നീല്‍ ഇപ്പോള്‍ പ്രഭാസിന്റെ സലാര്‍ സിനിമയുടെ തിരക്കുകളിലാണ്. 35 ശതമാനത്തോളം പൂര്‍ത്തിയായി. അടുത്ത് തന്നെ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കും. ഈ ഒക്ടോബറോടെ അത് പൂര്‍്ത്തിയാക്കാമെന്ന് കരുതുന്നു. അതിന് ശേഷം കെജിഎഫ് 3 ഷൂട്ട് ആരംഭിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. 2024ഓടെ റിലീസ് ചെയ്യാമെന്നും പ്രതീക്ഷിക്കുന്നു. നിര്‍മ്മാതാവ് വ്യക്തമാക്കി.

ഒരു മാര്‍വല്‍ യൂണിവേഴ്‌സ് മോഡലില്‍ ചിത്രം ഒരുക്കാനാണ് പദ്ധതികള്‍. വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടര്‍ സ്‌ട്രെയിഞ്ചൊക്കെ പോലെയൊരു മള്‍ട്ടിവേഴ്‌സ് സൃഷ്ടിക്കാനാണ് ശ്രമം. അങ്ങനെയാണെങ്കില്‍ പെട്ടന്ന് തന്നെ കൂടുതല്‍ പ്രേക്ഷകരിലേക്ക് നമുക്ക് എത്തിച്ചേരാനാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെജിഎഫ് ചാപ്റ്റര്‍ 2 ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1180 കോടിയായി. ഇന്ത്യയില്‍ നിന്നും മാത്രം 420 കോടിയാണ് ചിത്രം ഇതുവരെ നേടിയിട്ടുള്ളത്.

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT