Film News

'ഹോളി ആയി രേ..' ; ഹോളി ആഘോഷത്തിൽ 'അച്ഛനൊരു വാഴ വെച്ചു' ‌; വീഡിയോ ഗാനം

നവാഗതനായ സാന്ദീപ് സംവിധാനം ചെയ്ത് നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. ചിത്രത്തിലെ ഹോളി ആഘോഷ ​ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കെ ജയകുമാറിന്റെ വരികൾക്ക് ബിജിബാൽ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ​ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തും.

ഹോളി ആഘോഷത്തിന്റെ പാശ്ചത്തലത്തിലാണ് ​ഗാനത്തിന്റെ ചിത്രീകരണം. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിർമിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വ്വഹിക്കുന്നു. മനു ഗോപാല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്‍, കോറിയോഗ്രഫി പ്രസന്ന മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്‌മാന്‍, പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT