Film News

'പ്രണവ് എന്ന നടന്‍ എന്നെ അത്ഭുതപ്പെടുത്തി'; ഹിഷാം അബ്ദുള്‍ വഹാബ്

ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിാം അബ്ദുള്‍ വഹാബ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പ്രണവ്. ഒരു വ്യക്തി എന്ന നിലയിലും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ പലപ്പോഴും ഇത് പ്രണവ് തന്നെയാണോ എന്ന് തോന്നിപ്പോകുമെന്നും ഹിഷാം ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ഹിഷാമിന്റെ വാക്കുകള്‍: 'ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പ്രണവ്. ഒരു വ്യക്തി എന്ന നിലയിലും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഇത് പ്രണവ് ആണോ എന്ന്. കാരണം ഇത്രയും ഹമ്പിളായി ഒരാള്‍ക്കെങ്ങനെ സ്‌റ്റേജ് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്. അത് പ്രണവിന്റെ അഭിനയ ജീവിതത്തിലും കാണാന്‍ സാധിക്കും. ഹൃദയത്തിലെ പ്രണവിന്റെ കഥാപാത്രത്തിലും പ്രണവ് എന്ന വ്യക്തിയുടെ റിഫ്‌ലക്ക്ഷന്‍ ഭയങ്കരമായിട്ട് ഉണ്ട്. പ്രണവിന്റെ അഭിനയവും പ്രണവ് ഒരു പാട്ടിനെ കോംപ്ലിമെന്റ് ചെയ്യുന്നതുമെല്ലാം പ്രണവിന്റേതായ രീതിയിലാണ്. അതല്ലാതെ പ്രണവിന് വളരെ സ്‌പെഷ്യല്‍ ആയ ഒരു ചാം ഉണ്ട്.'

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിന്റെ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇന്നലെയാണ് ചിത്രത്തിലെ ദര്‍ശന എന്ന ഗാനം പുറത്തിറങ്ങിയത്. അരുണ്‍ ആലാട്ടാണ് ദര്‍ശന എന്ന ഗാനത്തിന്റെ രചയ്താവ്. ഹിഷാം അബദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT