Film News

'ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ നിങ്ങളുടെ പാട്ടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്'; റഹ്മാനെ കണ്ട അനുഭവം പങ്കുവെച്ച് ഹിഷാം അബ്ദുല്‍ വഹാബ്

എ ആർ റഹ്മാനുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവങ്ങൾ പങ്ക് വെച്ച് പ്രമുഖ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. ഹൃദയത്തിലെ പാട്ടുകളെ കുറിച്ചാണ് ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്നതെന്ന് എ ആർ റഹ്മാൻ പറഞ്ഞതായി ഹിഷാം ഫേസ്ബുക്കിൽ കുറിച്ചു. മുൻ കാലങ്ങളിൽ എ ആർ റഹ്മാനെ കാണാൻ പോയപ്പോൾ പേടി കാരണം ഒരു ഫോട്ടോ പോലും എടുക്കാൻ കഴിയാഞ്ഞതിനെ കുറിച്ചും ഹിഷാം പറയുന്നു. റഹ്മാനുമൊത്തുള്ള ഒരു ചിത്രം കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു ഹിഷാമിന്റെ പോസ്റ്റ്.

ഹിഷാം അബ്ദുല്‍ വഹാബിന്‍റെ കുറിപ്പ്

2008ൽ വോയിസ് ടെസ്റ്റിന് വേണ്ടി റഹ്മാൻ സാറിനെ കാണാൻ പോയപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വിറക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല. മറ്റൊരുതരത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. വർഷങ്ങൾ കടന്നു പോയി, 2014-ൽ അദ്ദേഹത്തിന്റെ മൊബൈൽ വർക്ക് സ്റ്റേഷൻ സജ്ജീകരിക്കുന്നതിനായി വീണ്ടും ഞങ്ങള്‍ തമ്മില്‍ കണ്ടും. എന്നിട്ടും എനിക്കൊരു ഫോട്ടോ എടുക്കാൻ സാധിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഇന്ന്, ഞാൻ റഹ്മാൻ സാറിനെ വീണ്ടും കണ്ടപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൌതുകത്തോടെയായിരുന്നു ഞാന്‍ അദ്ദേഹത്തിനടുത്ത് ചെന്നത്. അദ്ദേഹം എന്നോട് പറഞ്ഞു, ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ഹൃദയത്തിലെ പാട്ടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങള്‍ മികച്ച രീതിയിലാണ് എല്ലാം ചെയ്യുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT