Film News

ഹിഷാം അബ്ദുല്‍ വഹാബ് തെലുങ്കിലേക്ക്; വിജയ് ദേവര്‍കൊണ്ട - സമന്ത ചിത്രത്തിന് സംഗീതം നല്‍കും

വിനീത് ശ്രീനിവാസന്‍റെ ഹൃദയത്തിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവരക്കൊണ്ട - സമന്ത താരജോഡികള്‍ ഒന്നിക്കുന്ന ഖുശി എന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കിയാണ് ഹിഷാം തെലുങ്കിലേക്ക് എത്തുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് സംവിധാനം. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്.

ഏ.ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അത് ഹിഷാമിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കംപോസിങ് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷനാകുന്ന സിനിമ ഡിസംബറിൽ തീയറ്ററുകളിലെത്തും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT