Film News

'അഞ്ച് താരങ്ങൾ, അഞ്ച് തരത്തിൽ പോസ്റ്ററുകൾ'; ആനന്ദ് ശ്രീബാലയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മാളികപ്പുറം,2018 എന്നി ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രം 'ആനന്ദ് ശ്രീബാല'യുടെ പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്യാണ്. ചിത്രത്തിന്റെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാളികപ്പുറത്തിന്റെ തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ തുടങ്ങിയ അഞ്ച് താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അഞ്ച് പോസ്റ്ററുകളും പുറത്തു വിട്ടിരിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രം മിസ്റ്ററി ത്രില്ലറായിരിക്കും എന്ന സൂചനയാണ് പോസ്റ്ററിലൂടെ ലഭിക്കുന്നത്. സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്,സംഗീത, മനോജ് കെ യു,ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു,മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ നടി സംഗീത, ഏറെ നാളുകൾക്കു ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട് .രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ - ഓൾഡ് മോങ്ക്സ്

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT