Film News

സ്വപ്നലോകത്തെ രാജകുമാരനായി ദുൽഖർ ; അർജിത് സിങും ജസ് ലിൻ റോയലും ആലപിച്ച ​'ഹീരിയേ'

ഗായികയും ഗാന രചയിതാവുമായ ജസ്‌ലിൻ റോയലിനൊപ്പം നടൻ ദുൽഖർ സൽമാൻ വേഷമിടുന്ന ഹീരിയേ എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. അർജിത് സിങ്ങും ജസ്ലിൻ റോയലുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. . ദുൽഖറിന്റെ ആദ്യത്തെ മ്യുസിക്കൽ വീഡിയോ ആണ് ഹീരിയേ. ജസ്‌ലിൻ റോയൽ തന്നെയാണ് ഗാനത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.

പുസ്തകങ്ങളിൽ പ്രതിപാതിക്കുന്ന കുതിരപ്പുറത്തേറി വരുന്ന രാജകുമാരനായി ഒരു പെൺകുട്ടിയുടെ പ്രണയ സങ്കൽപ്പങ്ങളിലേക്ക് കടന്നു വരുന്ന സങ്കൽപ്പ സൃഷ്ടിയായാണ് ഗാനത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. നിശ്ചയിക്കപ്പെട്ട സമയം കഴിയുമ്പോൾ തിരച്ച് മടങ്ങേണ്ടി വരുന്ന നായകനാണ് അയാൾ. ഈ ലോകം ഒരിക്കലും ഒരു ഹീറിനും റാഞ്ജയ്ക്കും വേണ്ടി ഒരുക്കമായിരുന്നില്ലെന്ന പതിവ് കഥാന്ത്യത്തെ മാറ്റി എഴുതി നായകനെ സ്വന്തമാക്കുന്ന നായികയെയാണ് ഗാനത്തിൽ നമുക്ക് കാണാനാവുക.

ആദിത്യ ശർമയുടെ വരികൾക്ക് ജസ്‌ലിൻ റോയൽ തന്നെയാണ് സംഗീത സംവിധാനവും ഗാനത്തിന്റെ നിർമാണവും നിർവഹിച്ചിരിക്കുന്നത്. താനി തൻവീർ സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ഛയാഗ്രഹണം കൗശൽ ഷായാണ്. ചിത്രസംയോജനം ശ്വേത വെങ്കട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT