Film News

'ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല, ഇനി ചോദിക്കും' ; ഇടവേള മനപ്പൂര്‍വം എടുത്തതല്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സിനിമയില്‍ നിന്ന് തന്നെ മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കും എന്നാണ് തോന്നുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമക്ക് വേണ്ടി ആരോടും ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. ഒരു നമ്പര്‍ എടുത്ത് വിളിച്ചു ആരോടും വേഷം തരുമോ എന്നും ചാന്‍സ് അന്വേഷിക്കലൊന്നും തന്റെ ഭാഗത്തു നിന്നും ഇതുവരെ നടന്നിട്ടില്ല. ചിലപ്പോള്‍ അത് കാരണം തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നതായിരിക്കുമെന്നും അല്ലാതെ ഇടവേള എടുത്തതല്ലെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് ഒരു പരാതിയുമില്ല. ഇനി മുതല്‍ ചാന്‍സ് ചോദിക്കുമെന്നും നല്ല വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണതെന്നും ധര്‍മജന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധര്‍മജന്റെ പരാമര്‍ശം.

കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടി വിളിക്കലൊന്നുമില്ല. ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. സിനിമയെ പറ്റി അന്വേഷിക്കുകയോ തിരക്കഥാകൃത്തുക്കളെ വിളിച്ച് വേഷം തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. ഭയങ്കര ആവശ്യക്കാരനാണെങ്കില്‍ മാത്രമേ ഒരു സിനിമയിലേക്ക് നമ്മളെ വിളിക്കൂ. നമ്മള്‍ പക്ഷെ അത്ര ആവശ്യമുള്ളയാളല്ല. പകരക്കാരുള്ള മേഖലയായി മാറിയല്ലോ സിനിമ. പണ്ട് അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെല്‍ വേറെ ആളുകളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. എനിക്കതില്‍ പരാതിയുമില്ല.
ധര്‍മജന്‍ ബോള്‍ഗാട്ടി

മിമിക്രി, കാസറ്റ്, സ്‌ക്രിപ്റ്റ് എഴുത്ത്, ടി വി ഇങ്ങനെ പടി പടി ആയാണ് താന്‍ സിനിമയില്‍ എത്തിയത്. പെട്ടെന്ന് പൊട്ടിമുളച്ച ആളൊന്നും അല്ല. ദിലീപേട്ടനായിട്ടാണ് സിനിമയില്‍ കൊണ്ട് വന്നത്. ഒരു ഘട്ടത്തില്‍ താന്‍ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നു ധര്‍മജന്‍ പറഞ്ഞു. ജയസൂര്യ ഒക്കെ ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്. ഇനി തനിക്കും നല്ല വേഷങ്ങള്‍ക്കായി ചാന്‍സ് ചോദിക്കുമെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍

സ്വന്തം പടത്തിന്‍റെ ട്രെയിലര്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയിരുന്നു; ലോകയെക്കുറിച്ച് നസ്ലെന്‍

SCROLL FOR NEXT