Film News

സ്റ്റേജില്‍ നിന്ന് ക്യാമറക്ക് മുന്നിലെത്തി ഹിറ്റൊരുക്കിയവര്‍, രമേഷ് പിഷാരടി വരെ

THE CUE

മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരാവുകയും പിന്നീട് സംവിധായകനായി മാറുകയും ചെയ്ത ഒരുപാട് പേര്‍ മലയാള സിനിമയിലുണ്ട്. സിദ്ദിഖ്-ലാല്‍, ഫാസില്‍, കൊച്ചിന്‍ ഹനീഫ എന്നിവരില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ കലാഭവന്‍ ഷാജോണിലെത്തി നില്‍ക്കുന്നു ആ പട്ടിക. മലയാളികള്‍ക്ക് സുപരിചതരായ രണ്ട് പ്രിയ നടന്മാരാണ് ഈ വര്‍ഷം സംവിധായകരായി അരങ്ങേറിയത്. ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറിയിലൂടെ ഹരിശ്രീ അശോകനും ബ്രദേഴ്‌സ് ഡേയിലൂടെ കലാഭവന്‍ ഷാജോണും.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ഈ ആഴ്ച റിലീസ് ചെയ്യുകയാണ്. സംവിധായകനായുള്ള രമേഷ് പിഷാരടിയുടെ അരങ്ങേറ്റമല്ല ചിത്രമല്ലെങ്കില്‍ പോലും ഇതോടെ ഈ പട്ടികയില്‍ വീണ്ടുമൊരു സിനിമ കൂടിയെത്തുന്നു. ഈ വര്‍ഷം പുറത്തിയ വിവിധ ചിത്രങ്ങളിലായി മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ആരൊക്കെയാണ് പിന്നണിയിലുണ്ടായിരുന്നതെന്ന് നോക്കാം.

ഹരിശ്രീ അശോകന്‍

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി’ ഈ വര്‍ഷമാദ്യമായിരുന്നു പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ തന്നെ കോമഡിക്ക് പ്രാധാന്യമൊരുക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. മിമിക്രിയിലൂടെ പ്രേക്ഷകര് ഇഷ്ടപ്പെട്ട ഒരുപാട് താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

നാദിര്‍ഷ

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’ 2015ലായിരുന്നു പുറത്തിറങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്. തൊട്ടടുത്ത വര്‍ഷം ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രവുമായും നാദിര്‍ഷ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ബിജു മേനോന്‍ ആസിഫ് അലി ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘മേരാ നാം ഷാജി’യായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രം.

ബിബിന്‍ ജോര്‍ജ്/ വിഷ്ണു ഉണ്ണികൃഷ്ണന്‍

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ക്ക് തിരക്കഥ ഒരുക്കിയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സിനിമയില്‍ വരവറിയിച്ചത്. പിന്നീട് അഭിനേതാവായും ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി. ബിസി നൗഫല്‍ സംവിധാനം ചെയ്ത ‘ഒരു യമണ്ടന്‍ പ്രേമകഥ’യ്ക്ക് തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.

ഷാഫി

ഷാഫി എന്ന സംവിധായകന്‍ മലയാളിയെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷത്തോളമായി. വണ്‍മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം തൊമ്മനും മക്കളും തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷാഫിയുടെ പുതിയ ചിത്രമായ ‘ചില്‍ഡ്‌റന്‍സ് പാര്‍ക്ക്’ ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്.

ശശാങ്കന്‍ മയ്യനാട്

കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശശാങ്കന്‍ മയ്യനാട് തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘മാര്‍ഗം കളി’. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും നമിതാ പ്രമോദുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കലാഭവന്‍ ഷാജോണ്‍

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ബ്രദേഴ്‌സ് ഡേ’. ഫാമിലി എന്റര്‍ടെയ്‌നര്‍ ഴോണറില്‍ ഒരുക്കിയ ചിത്രം ഓണത്തിനായിരുന്നു റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഷാജോണ്‍ തന്നെയായിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രമേഷ് പിഷാരടി

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പഞ്ചവര്‍ണ തത്ത’ എന്ന ചിത്രത്തിലൂടെ ആയിരുന്നു രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ സ്‌കിറ്റുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. മമ്മൂട്ടി നായകനാകുന്ന ചിത്രം ഈ ആഴ്ച റിലീസ് ചെയ്യും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT