Film News

തിലകന്റെയും വിനയന്റെയും കാര്യം സുശാന്തിനോട് പറയുമായിരുന്നു: ഹരീഷ് പേരടി

തിലകന്റെയും വിനയന്റെയും കാര്യം സുശാന്തിനോട് പറയുമായിരുന്നു: ഹരീഷ് പേരടി

THE CUE

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ബോളിവുഡിലെ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയും കുടുംബവാഴ്ചയെ ചൊല്ലിയും ചര്‍ച്ചകളുണ്ടായിരുന്നു. താരകുടുംബത്തില്‍ നിന്നല്ലാതെ വന്നതിനാല്‍ സുശാന്ത് തുടര്‍ച്ചയായ അവഗണന നേരിട്ടെന്നതടക്കം പലരും ഉയര്‍ത്തിയിരുന്നു.

സുശാന്ത് വിലക്ക് നേരിട്ടിരുന്നുവെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ മലയാള സിനിമയില്‍ ഉണ്ടായ സമാന വിലക്കുകളെ ഓര്‍മ്മപ്പെടുത്തുകയാണ് നടന്‍ ഹരീഷ് പേരടി

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹരീഷിന്റെ കുറിപ്പ്

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു. മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ. മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ. അതിനെ അവർ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരുന്നേനെ. അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്. ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT